Friday, October 20, 2017 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jan 2017 10.16 AM

ട്രംപും ബന്ധു നിയമന വിവാദത്തില്‍; മുഖ്യ ഉപദേശകന്‍ മരുമകന്‍

ആഭ്യന്തര, വിദേശ നയങ്ങളില്‍ ട്രംപിനെ ഉപദേശിക്കുന്ന ചുമതലയായിരക്കും 35കാരനായ ജെര്‍ഡ് കുഷ്‌നെര്‍ക്ക്.
uploads/news/2017/01/69305/_93335281_hi037192630.jpg

വാഷിംഗ്ടണ്‍: ബന്ധുനിയമന വിവാദം അമേരിക്കയിലും. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തന്റെ മുഖ്യ ഉപദേശകരില്‍ ഒരാളായി നിയമിച്ചത് സ്വന്തം മരുമകന്‍ ജെര്‍ഡ് കുഷ്‌നെറെ. ആഭ്യന്തര, വിദേശ നയങ്ങളില്‍ ട്രംപിനെ ഉപദേശിക്കുന്ന ചുമതലയായിരക്കും 35കാരനായ ജെര്‍ഡ് കുഷ്‌നെര്‍ക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജെര്‍ഡ വഹിച്ച പങ്കാണ് ട്രംപിനെ ഇത്തരമൊരു നിയമനത്തിന് പ്രേരിപ്പിച്ചത്.

വ്യവസായിയും വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനുമാണ് കുഷ്‌നെര്‍. ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ ഭര്‍ത്താവാണ് ജെര്‍ഡ്. 'അമൂല്യമായ സമ്പത്താണ്' ജെര്‍ഡ് എന്നും നിര്‍ണായ പദവിയില്‍ അദ്ദേഹത്തെ നിയമിച്ചതില്‍ അഭിമാനമുണ്ടെന്നുമാണ് ട്രംപ് നിയമത്തോട് പ്രതികരിക്കുന്നത്.

അതേസമയം, നിയമനത്തെ എതിര്‍ത്ത് ഡെമോക്രാറ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വജനപക്ഷപാതമാണ് ട്രംപ് നടത്തുന്നതെന്ന് ഡെമോക്രാറ്റുകള്‍ വിമര്‍ശിച്ചു. എന്നാല്‍ വൈറ്റ് ഹൗസിലെ പദവികളിലുള്ള നിയമനം ബന്ധുക്കളെ നിയമിക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് ട്രംപിന്റെ ടീമിന്റെ വിശദീകരണം. ജനുവരി 20നാണ് ട്രംപ് അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

യു.എസില്‍ നിലവിലുള്ള ഫെഡറല്‍ എത്തിക്‌സ് നിയമമനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ മറ്റേതെങ്കിലും ബിസിനസില്‍ നിന്നും സാമ്പത്തിക നേട്ടമുണ്ടാക്കുന്നവര്‍ ആകരുതെന്നാണ്. എന്നാല്‍ വൈറ്റ് ഹൗസിലെ ജോലി ഏറ്റെടുക്കും മുന്‍പ് ജെര്‍ഡ് തന്റെ കുടുംബ ബിസിനസ് ഉപേക്ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW