Monday, May 21, 2018 Last Updated 59 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jan 2017 08.53 AM

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു

uploads/news/2017/01/69294/jammu-kashmir.jpg

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരനും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഒരു ജവാന് പരിക്കേറ്റു. പാരെയ് മൊഹാല്ല ഹജിന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആക്രമണമുണ്ടായത്. ലഷ്‌കര്‍ ഭീകരന്‍ ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വാര്‍ത്തയുടെ അടിസ്താനത്തില്‍ സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരനെ വധിച്ചത്. മൂന്ന് പേര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരമാണ് ലഭിച്ചത്. ഇവരുടെ പക്കല്‍ നിന്നും വന്‍ ആയുധശേഖരം കണ്ടെത്തിയിരുന്നു.

ഇന്നലെ ജനറല്‍ റിസര്‍വ് എഞ്ചിനിയര്‍ ഫോഴ്‌സ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെത്തുടര്‍ന്ന് ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം നടത്തിയിരുന്നു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബട്ടല്‍ പ്രദേശത്താണ് ക്യമ്പുള്ളത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW