Tuesday, November 21, 2017 Last Updated 20 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jan 2017 02.34 AM

ടയര്‍ കമ്പനികള്‍ വാങ്ങാനെത്തി; റബര്‍ വിപണിയില്‍ പ്രതീക്ഷ

uploads/news/2017/01/69285/k4.jpg

കോട്ടയം: പുതുവര്‍ഷത്തുടക്കത്തില്‍ റബര്‍ വിപണിയില്‍ പ്രതീക്ഷ നിറയുന്നു. രാജ്യാന്തര വില വര്‍ധിച്ചതും ചില ടയര്‍ കമ്പനികള്‍ റബര്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതുമാണു കാരണം. ഇന്നലെ റബര്‍ ബോര്‍ഡ്‌ രേഖപ്പെടുത്തിയത്‌ 140 രൂപയാണെങ്കിലും ഒരു ടയര്‍ കമ്പനി കോട്ടയത്തു നിന്ന്‌ 141 രൂപയ്‌ക്കു റബര്‍ സംഭരിച്ചു. പുതുവത്സര ആഘോഷത്തിലായിരുന്ന വിദേശവിപണി ഇന്നലെ വീണ്ടും സജീവമായി. ഇന്നു ടോക്കിയോ മാര്‍ക്കറ്റ്‌ കൂടി സജീവമാകുന്നതോടെ രാജ്യാന്തര വില വീണ്ടും വര്‍ധിക്കുമെന്ന്‌ വ്യാപാരികള്‍ കണക്കുകൂട്ടുന്നു.

ഇന്നലെ ബാങ്കോക്ക്‌ വിലയില്‍ മൂന്നു രൂപയുടെയും ക്വലാലംപൂര്‍ വിപണിയില്‍ അഞ്ചു രൂപയുടെയും വര്‍ധനയുണ്ടായി. ബാങ്കോക്ക്‌ മാര്‍ക്കറ്റില്‍ ആര്‍.എസ്‌.എസ്‌- 4 ഗ്രേഡ്‌ റബറിന്റെ വില 161.15 രൂപയും ക്വാലാലംപൂര്‍ വില 139.47 രൂപയുമായിരുന്നു.

ഏതാനും മാസങ്ങളായി സജീവമല്ലാതിരുന്ന ചില ടയര്‍ കമ്പനികള്‍ ഇന്നലെ വിപണിയിലെത്തി. കഴിഞ്ഞ ദിവസം വരെ 139 രൂപയ്‌ക്കു മാത്രമാണ്‌ ടയര്‍ കമ്പനികള്‍ റബര്‍ വാങ്ങിയിരുന്നത്‌. ഇന്നലെ ഒരു പ്രമുഖ ടയര്‍ കമ്പനി 141 രൂപയ്‌ക്കു റബര്‍ വാങ്ങി.

Ads by Google
Tuesday 10 Jan 2017 02.34 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW