Friday, April 28, 2017 Last Updated 4 Min 8 Sec ago English Edition
Todays E paper
Tuesday 10 Jan 2017 02.34 AM

'ഇവിടെ ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ കമല്‍ രാജ്യം വിടണം', കമലിന്‌ എസ്‌.ഡി.പി.ഐയുമായി ബന്ധമെന്ന്‌ എ.എന്‍. രാധാകൃഷ്‌ണന്‍

uploads/news/2017/01/69284/k3.jpg

കോഴിക്കോട്‌: രാജ്യത്തു ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യംവിട്ടു പോകണമെന്നു ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍.

എസ്‌.ഡി.പി.ഐ. പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നയാളാണ്‌ കമല്‍. പരമോന്നതമായ ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമോ വേണ്ടയോ എന്നു ശങ്കയുള്ളയാളാണ്‌ കമലെന്നും ബി.ജെ.പി. ഉത്തരമേഖല പ്രചരണ യാത്രയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. നരേന്ദ്ര മോഡിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ്‌ കമലിന്‌ കിട്ടിയ ബോര്‍ഡ്‌ ചെയര്‍മാന്‍ സ്‌ഥാനം. പിണറായി വിജയന്‍ വിചാരിക്കുന്നതിനേക്കാള്‍ ഒരുപടി മുന്നോട്ടുപോവാന്‍ കഴിയുന്നയാളാണ്‌ കമല്‍. അതുകൊണ്ടാണു ബോര്‍ഡ്‌ ചെയര്‍മാന്‍ സ്‌ഥാനം അദ്ദേഹത്തിനു ലഭിച്ചത്‌.

കേരളത്തില്‍ സമാധാനമുണ്ടാവണമെങ്കില്‍ ഡി.വൈ.എഫ്‌.ഐ.ക്കാര്‍ സ്‌ഥാപിച്ചിട്ടുള്ള ചെഗുവേര ചിത്രങ്ങള്‍ ഗ്രാമങ്ങളില്‍നിന്നു നീക്കം ചെയ്ണം.യ ഗാന്ധിജിക്കും വിവേകാനന്ദനും മദര്‍ തെരേസക്കും ഒപ്പം ചെഗുവേരയുടെ ചിത്രം വയ്‌ക്കുന്നത്‌ ശരിയല്ല. ലോകത്ത്‌ ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്‌ഥ സൃഷ്‌ടിച്ച ആളാണ്‌ അദ്ദേഹം. കറുത്ത വര്‍ഗക്കാരെ നിഷ്‌ഠൂരം കൊലപ്പെടുത്തിയ ചെഗുവേരയുടെ സ്‌ഥാനം മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും സ്‌റ്റാലിന്റെയും ചിത്രങ്ങള്‍ക്കൊപ്പമാണ്‌. ചെഗുവേരയുടെ ചിത്രം കാണുന്ന ചെറുപ്പക്കാരാണു തീവച്ചും വെട്ടിയും ജനങ്ങളെ കൊല്ലാന്‍ നടക്കുന്നത്‌.

കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ നേതാക്കളായ ഇ.എം.എസിന്റെയും എ.കെ.ജിയുടെയും ചിത്രം വയ്‌ക്കുന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. ഗോഡ്‌സെയുടെ ചിത്രം വയ്‌ക്കുന്നതിനെയും അംഗീകരിക്കാനാവില്ലെന്നും രാധാകൃഷ്‌ണന്‍ പറഞ്ഞു.

Ads by Google
Tuesday 10 Jan 2017 02.34 AM
YOU MAY BE INTERESTED
TRENDING NOW