Monday, December 18, 2017 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
തോബിയാസ്‌ തണ്ണിക്കോട്ട്‌
Tuesday 10 Jan 2017 02.34 AM

നോട്ടു നിരോധനം അറിഞ്ഞത്‌ സമയപരിധി കഴിഞ്ഞപ്പോള്‍; മാറിയെടുക്കാന്‍ കഴിയാതെ മൂന്നു ലക്ഷത്തിന്റെ പഴയ 500 മായി 70 കാരി

uploads/news/2017/01/69283/k2.jpg

വരാപ്പുഴ: മൂന്നുലക്ഷം രൂപയോളം കൈയിലുണ്ടായിരുന്ന ഒറ്റയ്‌ക്കു താമസിക്കുന്ന വയോധിക നോട്ടു നിരോധനം അറിഞ്ഞത്‌ നോട്ടുമാറിയെടുക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍. വരാപ്പുഴ ചിറയ്‌ക്കകം ഭഗവതിപ്പറമ്പിലെ സതി എന്ന എഴുപതുവയസുകാരിയാണ്‌ നോട്ട്‌ മാറിയെടുക്കാന്‍ കഴിയാതെ വിഷമസന്ധിയിലായത്‌. മൃഗാശുപത്രി സ്വീപ്പര്‍ ആയി ജോലി ചെയ്‌തിരുന്ന ഇവര്‍ വിരമിച്ചപ്പോള്‍ ലഭിച്ച തുകയും പെന്‍ഷന്‍ തുകയും കൂടി മൂന്നു ലക്ഷത്തോളം രൂപ കൈയില്‍ ഉണ്ട്‌.

കഴിഞ്ഞ ദിവസം സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ 500 രൂപ നല്‍കിയപ്പോളാണു നോട്ട്‌ നിരോധിച്ച വിവരം അറിയുന്നത്‌. തുടര്‍ന്നു ബന്ധുവായ ഒരു സ്‌ത്രീയെയും കൂട്ടി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുമായി ആദ്യം വരാപ്പുഴ സഹകരണ ബാങ്കിലും എസ്‌.ബി.ടി ശാഖയിലും എത്തിയെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്ന്‌ നോട്ടുകളുമായി ഇവര്‍ വീട്ടിലേക്ക്‌ തിരിച്ചുപോരുകയായിരുന്നു. സഹായിക്കാന്‍ പഞ്ചായത്ത്‌ അംഗം വത്സല ബാലന്‍ രംഗത്ത്‌ എത്തിയെങ്കിലും സതിക്ക്‌ ആരെയും വിശ്വാസമില്ല. സമീപവാസികളുമായി യാതൊരു ബന്ധവുമില്ലാതെയാണ്‌ ഇവരുടെ ജീവിതം. മൂന്നര സെന്റ്‌ സ്‌ഥലത്ത്‌ പണി തീര്‍ത്തിരിക്കുന്ന വീടിന്റെ ഒറ്റമുറിയില്‍ തനിച്ചാണ്‌ താമസം. സാധനങ്ങള്‍ വാങ്ങുവാന്‍ പുലര്‍ച്ചെ വരാപ്പുഴ മാര്‍ക്കറ്റില്‍ എത്തുന്ന ഇവര്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങി തിരിച്ചു പോകാറാണുള്ളത്‌. ഇവരെ അപൂര്‍വമായിട്ടാണ്‌ നാട്ടുകാര്‍തന്നെ കാണുന്നത്‌.

വാതിലും, ജനലുകളും അടച്ചു വീടിനുള്ളില്‍ തനിയെ കഴിഞ്ഞുകൂടുകയാണ്‌. വീടിന്റെ വാതിലില്‍ ആരെങ്കിലും മുട്ടിയാല്‍ ഉച്ചത്തില്‍ വഴക്കുപറഞ്ഞ്‌ ഓടിക്കും. ആരുവിളിച്ചാലും വാതിലോ ജനലോ തുറക്കില്ല. പുലര്‍ച്ചെ വെള്ളമെടുക്കാന്‍ വീടിന്‌ സമീപമുള്ള പൊതുടാപ്പില്‍ എത്തുമ്പോള്‍ കൈയില്‍ പണം അടങ്ങിയ സഞ്ചിയും ഉണ്ടാകും. നോട്ടുമാറാന്‍ സഹായത്തിനായി പഞ്ചായത്ത്‌ അംഗവും സമീപവാസികളും എത്തിയെങ്കിലും സതി വാതില്‍ തുറക്കുന്നില്ല. കറന്റ്‌ ബില്ല്‌ അടയ്‌ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി ലൈന്‍ വിച്‌ഛേദിച്ചതോടെ ഇരുട്ടിലായി ജീവിതം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW