Sunday, October 22, 2017 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jan 2017 02.34 AM

കോഴ്‌സിന്റെ അംഗീകാരത്തിനായി കോളജ്‌ കെട്ടിടത്തിന്‌ മുകളില്‍ കയറി വിദ്യാര്‍ഥികളുടെ സമരം

uploads/news/2017/01/69281/k9.jpg

കോട്ടയം: കോഴ്‌സിന്റെ അംഗീകാരം സംബന്ധിച്ച അവ്യക്‌തത നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്‌കൂള്‍ ഓഫ്‌ മെഡിക്കല്‍ എഡ്യൂക്കേഷന്‍ (എസ്‌.എം.ഇ) വിദ്യാര്‍ഥികള്‍ തലപ്പാടിയിലെ കോളജ്‌ കെട്ടിടത്തിനു മുകളില്‍ കയറി സമരം ചെയ്‌തു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു നാലു മണിക്കൂറിനുശേഷമാണു പെണ്‍കുട്ടികളടങ്ങളുന്ന നൂറോളം വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്‌.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണു മൂന്നുനിലയുള്ള ബി.ഫാം. ഡിപ്പാര്‍ട്ട്‌മെന്റ്‌ കെട്ടിടത്തിന്റെ ടെറസില്‍ മുദ്രാവാക്യം വിളികളുമായി വിദ്യാര്‍ഥികള്‍ ഒത്തുകൂടിയത്‌. കെട്ടിടത്തിന്റെ പ്രവേശനകവാടവും ടെറസിലേക്കുള്ള വാതിലും വിദ്യാര്‍ഥികള്‍ പൂട്ടിയിരുന്നു. ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയെന്ന വ്യാജവാര്‍ത്ത പരന്നതോടെ സ്‌ഥലത്തു നിരവധിപ്പേരെത്തി.

മെഡിക്കല്‍ കോളജില്‍ നിയമനം കഴിഞ്ഞെത്തിയ മറ്റു വിദ്യാര്‍ഥികള്‍ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കെട്ടിടത്തിനു താഴെ ബാനറുമായി ഇരുന്നു. വൈകാതെ പാമ്പാടിയില്‍നിന്ന്‌ ഒരു യൂണിറ്റ്‌ ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തി.

ആറരയോടെ ഇവിടെ എത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ആദ്യം സ്‌ഥലം എം.എല്‍.എ. കൂടിയായ ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്നു പ്രിന്‍സിപ്പല്‍ ഗണേശനുമായും സംസാരിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയുമായി ഫോണില്‍ ബന്ധപ്പെട്ടു.

ഒരാഴ്‌ചയ്‌ക്കുള്ളില്‍ സ്‌ഥലം എം.എല്‍.എ, ആരോഗ്യ സര്‍വകലാശാലയുടെയും എം.ജി. സര്‍വകലാശാലയുടെയും അധികൃതര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന്‌ മന്ത്രി അറിയിച്ചു. എം.ജി. സര്‍വകലാശാല നേരിട്ട്‌ നടത്തുന്ന എസ്‌.എം.ഇ. സ്‌ഥാപനങ്ങളെ ആരോഗ്യ സര്‍വകലാശാല അംഗീകരിക്കില്ലെന്ന നിലപാട്‌ സ്വീകരിച്ചതോടെ ഒരാഴ്‌ചയിലേറെയായി വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. എസ്‌.എം.ഇ. കോളജുകള്‍ ആരോഗ്യ സര്‍വകലാശാല ഏറ്റെടുക്കുകയോ, എം.ജി.സര്‍വകലാശാലയ്‌ക്കു കീഴില്‍ തുടര്‍ന്നും കോഴ്‌സ് നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയോ ചെയ്യണമെന്നാണു വിദ്യാര്‍ഥികളുടെ ആവശ്യം.

Ads by Google
Advertisement
Tuesday 10 Jan 2017 02.34 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW