Tuesday, March 28, 2017 Last Updated 30 Min 38 Sec ago English Edition
Todays E paper
Tuesday 10 Jan 2017 02.34 AM

പുലി കൂട്ടിലായി; ഇരുട്ടുതറക്കാര്‍ക്ക്‌ ഇനി സ്വസ്‌ഥമായി ഉറങ്ങാം

uploads/news/2017/01/69279/k7.jpg

പത്തനംതിട്ട: ദിവസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുള്ളിപ്പുലി വനം വകുപ്പ്‌ സ്‌ഥാപിച്ച കെണിയില്‍ കുടുങ്ങി. കോന്നി-കലഞ്ഞൂര്‍ പാടം, ഇരുട്ടുതറയിലാണ്‌ ഇന്നലെ പുലര്‍ച്ചെയോടെ പുലി കൂടിനുള്ളില്‍ വീണത്‌.

വനംവകുപ്പിന്റെ പത്തനാപുരം റേഞ്ച്‌ പരിധിയില്‍ വരുന്ന പ്രദേശമാണിത്‌. നാളുകളായി പുലിയുടെ ശല്യം പ്രദേശത്ത്‌ രൂക്ഷമായിരുന്നു.
നാട്ടിലിറങ്ങുന്ന പുലി വളര്‍ത്തു മൃഗങ്ങളെ പിടികൂടുന്നതായ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ്‌ വനംവകുപ്പ്‌ കഴിഞ്ഞ ദിവസം കൂട്‌ സ്‌ഥാപിച്ചത്‌.

അഞ്ചുവയസുള്ള ആണ്‍പുലിയാണ്‌ കെണിയില്‍ കുടുങ്ങിയതെന്ന്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. കൊല്ലം ഡി.എഫ്‌.ഒ സിദ്ധിഖ്‌, പത്തനാപുരം റേഞ്ച്‌ ഓഫീസര്‍ സി.കെ. ജോണ്‍സണ്‍, കടശേരി സെക്‌ഷന്‍ ഓഫീസര്‍ മനോജ്‌ തുടങ്ങിയവര്‍ സ്‌ഥലത്തെത്തിയിരുന്നു. പുലിയെ തേക്കടി വനമേഖലയില്‍ തുറന്നു വിടുമെന്ന്‌ വനംവകുപ്പ്‌ അധികൃതര്‍ പറഞ്ഞു.

Ads by Google
Tuesday 10 Jan 2017 02.34 AM
YOU MAY BE INTERESTED
TRENDING NOW