Thursday, June 29, 2017 Last Updated 32 Min 22 Sec ago English Edition
Todays E paper
Tuesday 10 Jan 2017 02.34 AM

കാവിക്കളസം ധരിക്കുമ്പോള്‍ തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹം: 100 കോടി ഇന്ത്യാക്കാര്‍ക്ക് പകരം 10 ​കോടി ബിജെപിക്കാര്‍ രാജ്യം വിട്ടു പോകട്ടെ...!!

uploads/news/2017/01/69278/k6.jpg

കോട്ടയം: സംവിധായകന്‍ കമലിനോടു രാജ്യം വിട്ടുപോകാന്‍ പറഞ്ഞ ബി.ജെ.പി. നേതാവ്‌ എ.എന്‍. രാധാകൃഷ്‌ണന്റെ പ്രസ്‌താവനയെത്തുടര്‍ന്ന്‌ സംഘപരിവാറിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ കെ. മുരളീധരന്‍ ഫെയ്‌സ്‌ബുക്കില്‍. ഇന്ത്യ സംഘികളുടെ തറവാട്ടുസ്വത്ത്‌ ആയത്‌ എന്നു മുതലാണ്‌ എന്ന്‌ ചോദിച്ച മുരളീധരന്‍ 100 കോടി വരുന്ന ഇന്ത്യക്കാരോടു രാജ്യം വിട്ടുപോകാന്‍ പറയുന്നതിലും നല്ലത്‌ 10 കോടി വരുന്ന ബി.ജെ.പിക്കാരെയും കൊണ്ടു നാടുവിട്ടുപോകുന്നതാണെന്ന്‌ പരിഹസിച്ചു.

മുരളീധരന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌:

ആരൊക്കെയാണ്‌ പാകിസ്‌താനില്‍ പോവേണ്ടത്‌?
കേരളത്തില്‍ നിന്ന്‌ കമല്‍
ബോളിവുഡില്‍ നിന്ന്‌ ഷാരൂഖ്‌ഖാന്‍..
റിസര്‍വ്‌ ബാങ്കില്‍നിന്ന്‌ ഡോക്‌ടര്‍ രഘുറാം രാജന്‍
ഇന്‍ഫോസിസില്‍ നിന്ന്‌ നാരായണ മൂര്‍ത്തി
തമിഴകത്തു നിന്ന്‌ കമല്‍ഹാസന്‍
നോവലിസ്‌റ്റ്‌ നയന്‍താര സഹ്‌ഗല്‍..
ശാസ്‌ത്രജ്‌ഞന്‍ പി എം ഭാര്‍ഗവ...
എഴുത്തുകാരന്‍ അശോക്‌ വാജ്‌പേയ്‌...
ബോളി വുഡ്‌ താരം ഇര്‍ഫാന്‍ ഖാന്‍ ...
ഗുജറാത്ത്‌ എഴുത്തുകാരന്‍ ഗണേഷ്‌ ദേവി...
വാരണാസിയില്‍ നിന്ന്‌ കവി കാശിനാഥ്‌...

ഈ ലിസ്‌റ്റ്‌ ഇവിടെ അവസാനിക്കുന്നില്ല. ബീഫ്‌ തിന്നവരും രണ്ടു പെറ്റവരും പടക്കം പൊട്ടിച്ചവരും ഒക്കെ ക്യൂവിലാണ്‌.
ഒന്ന്‌ ചോദിക്കട്ടെ സംഘികളെ, ഇന്ത്യ നിങ്ങളുടെ തറവാട്ടുസ്വത്ത്‌ ആയത്‌ എന്നു മുതലാണ്‌. ഞങ്ങളുടെ ജീനുകള്‍ പഠിച്ചാല്‍ ഒരുപക്ഷെ നിങ്ങളെക്കാള്‍ പാരമ്പര്യം ഈ മണ്ണില്‍ തീര്‍ച്ചയായും കാണും. അധിനിവേശം നടന്നപ്പോള്‍ മലര്‍ന്നുകിടന്നും കമിഴ്‌ന്നുകിടന്നും സഹകരിച്ച ഒരൊറ്റ വിഭാഗം മാത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടോള്ളൂ.

എടുത്തു പറയത്തക്ക ഒരു സ്വാതന്ത്ര്യ സമര പോരാളിയും സംഘികള്‍ക്ക്‌ ഉണ്ടായിട്ടില്ല. ബ്രിട്ടീഷുകാര്‍ക്ക്‌ എതിരെ ഊര്‍ജം വിനിയോഗിക്കാതെ മുസ്ലിമിനും കമ്യൂണിനിസ്‌റിനും എതിരെ ഉപയോഗിക്കാന്‍ അണികളെ ഉപദേശിച്ചവരും ആന്തമാനിലെ ജയിലില്‍ കൂമ്പിനിടി കിട്ടിയപ്പോള്‍ എല്ലുന്തിയ സായിപ്പിന്റെ കാല്‍ക്കല്‍ വീണു ചെരുപ്പ്‌ നക്കി മാപ്പപേക്ഷിച്ചവനും രാഷ്‌്രട പിതാവിന്റെ ശോഷിച്ച ശരീരത്തിലേക്ക്‌ വെടിയുണ്ട പായിച്ചവനുമാണ്‌ ഇന്ന്‌ മറ്റുള്ളവരോട്‌ പാകിസ്‌താനിലേക്ക്‌ പോവാന്‍ പറയുന്നത്‌.

നടക്കില്ല. ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ജീവിക്കും. ദേ ഈമണ്ണില്‍. ഞങ്ങളുടെ പൂര്‍വികര്‍ ഈനാടിന്റെ മോചനത്തിനുവേണ്ടി ചോരകൊണ്ട്‌ ചരിതം രചിച്ച ഈമണ്ണില്‍. അവരുടെ മീസാന്‍ കല്ലുകളും ശവ കുടീരങ്ങളും ചിതയുമുള്ള ഈ ഇന്ത്യാ മണ്ണില്‍.

ഇന്നീ കാണിക്കുന്ന വീര്യം വെള്ളക്കാരന്‍ ഇന്ത്യ ഭരിച്ചപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ വല്ലഫലവും ഉണ്ടായേനെ. അതിനു ദേശസ്‌നേഹം വേണം. കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹം!!...

ഇന്ത്യയുടെ ജനസംഖ്യ 1,25 കോടിക്ക്‌ മുകളില്‍ മിസ്‌ കാള്‍ അടിച്ചും അടിക്കാതെയും 10 കോടിക്കടുത്ത്‌ അംഗങ്ങളുള്ള ഒരു പാര്‍ട്ടിയുടെ നേതാവിന്‌ .........ബാക്കി ഉള്ള 100 കോടിയില്‍ അധികം വരുന്ന ഇന്ത്യക്കാരോട്‌ ഇന്ത്യ വിട്ടു പോകണം എന്ന്‌ പറയുന്നതിലും നല്ലത്‌ 10 കോടി വരുന്ന നിങ്ങളുടെ ആള്‍ക്കാരെയും വിളിച്ചു പാകിസ്‌താനിലോട്ടു പോകുന്നതല്ലേ ...........?

Ads by Google
TRENDING NOW