Saturday, June 24, 2017 Last Updated 3 Min 36 Sec ago English Edition
Todays E paper
Tuesday 10 Jan 2017 02.03 AM

മകരസംക്രമപൂജ 14ന്‌

uploads/news/2017/01/69172/re3.jpg

ശബരിമല: ഈ മാസം 14 ന്‌ രാവിലെ 7.40ന്‌ മകരസംക്രമ പൂജ നടക്കുമെന്നു തന്ത്രി കണ്‌ഠരര്‌ രാജീവര്‌ പറഞ്ഞു. ധനു മകരത്തിലേക്ക്‌ സംക്രമിക്കുന്ന ശുഭമുഹൂര്‍ത്തമാണിത്‌. തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍നിന്നു കൊണ്ടുവരുന്ന നെയ്‌ത്തേങ്ങ പൂജാ മധ്യേ ഭഗവാന്‌ അഭിഷേകം നടത്തും. 14ന്‌ മകരവിളക്ക്‌. വൈകുന്നേരം പന്തളം കൊട്ടാരത്തില്‍ നിന്ന്‌ കൊണ്ടുവരുന്ന തിരുവാഭരണം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. 12ന്‌ ദീപാരാധനയ്‌ക്കുശേഷം പ്രാസാദ ശുദ്ധിക്രിയയും 13ന്‌ ഉച്ചപൂജയ്‌ക്ക്‌ ശേഷം ബിംബ ശുദ്ധിക്രിയയും നടത്തുമെന്ന്‌ തന്ത്രി പറഞ്ഞു. 16,17,18,19 തീയതികളില്‍ ദീപാരാധനയ്‌ക്കു ശേഷം പടിപൂജയുണ്ടാകും. ഇതില്‍ രണ്ടു ദിവസം ഉദയാസ്‌തമയ പൂജയും നടത്തും. 18ന്‌ ഉച്ചപൂജയ്‌ക്ക്‌ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കളഭാഭിഷേകം. 19ന്‌ അത്താഴപൂജയ്‌ക്ക്‌ ശേഷം മാളികപുറത്ത്‌ ഗുരുതി. 20ന്‌ പന്തളം രാജപ്രതിനിധിയ്‌ക്ക്‌ മാത്രമാണ്‌ ദര്‍ശനം നടത്താന്‍ അനുവാദമുള്ളത്‌. 20ന്‌ രാവിലെ നട അടയ്‌ക്കും.

Ads by Google
Tuesday 10 Jan 2017 02.03 AM
YOU MAY BE INTERESTED
TRENDING NOW