Monday, January 09, 2017 Last Updated 20 Min 12 Sec ago English Edition
Todays E paper
Monday 09 Jan 2017 05.46 PM

ബെർലിൻ ക്രിസ്മസ് മാർക്കറ്റ് ഭീകരൻറെ തോക്ക് സ്വിറ്റസർലണ്ടിൽ നിന്ന്

uploads/news/2017/01/69028/gun.jpg

സൂറിക്: ബെർലിൻ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിലെ ഭീകരൻ അനീസ് അംറി ഉപയോഗിച്ച തോക്ക് സ്വിറ്റസർലണ്ടിൽ നിന്നും മേടിച്ചതാണെന്ന് സ്വിസ് പോലീസ് സ്ഥിരീകരിച്ചു. 12 പേർ കൊല്ലപ്പെടുകയും. 48 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ട്രക്ക് ആക്രമണത്തിൽ ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്താനും, മിലാനിൽ വെച്ച് പൊലീസിന് നേരെ വെടിയുതിർക്കാനും ഉപയോഗിച്ചത് ഈ തോക്കാണ്.

ടുണീഷ്യൻ അഭയാര്ഥിയായ അമ്രി 2015 ൽ രണ്ടാഴ്ചയോളം സ്വിറ്റസർലണ്ടിൽ താമസിച്ചിരുന്നെന്നും, ബെർലിൻ ആക്രമണത്തിന് മുമ്പ് സ്വിസ്സിൽ പലപ്രാവശ്യം വന്ന് തിരിച്ചുപോയിരുന്നെന്നും നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഐ എസ് എസ് ഭീകരനായ അമ്രിക്ക് പിസ്റ്റൾ നേടാൻ സ്വിസ്സിൽ താമസിക്കുന്ന ആരെങ്കിലും സഹായിച്ചോ, അതോ അമ്രി വ്യാജ രേഖകൾ ഹാജരാക്കി തോക്ക് വാങ്ങിയോ എന്ന അന്വേഷണത്തിലാണ് സ്വിസ് പോലീസ്. അമ്രി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പലപ്രാവശ്യം സ്വിസ് നെറ്റ്‌വർക്ക് പരിധിയിൽ വന്നിട്ടുണ്ടെന്നും, ഇവിടെ രജിസ്റ്റർ ചെയ്ത പല നമ്പറുകളിലും ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സ്വിസ് ഫെഡറൽ ജുഡീഷ്യൽ ബുക്കിൽ പേരില്ലെന്ന സർട്ടിഫിക്കറ്റും, തിരിച്ചറിയൽ കാർഡും ഹാജരാക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്കാണ് തോക്ക് കൈവശം വെക്കാനുള്ള അനുമതി സാധാരണ അധികൃതർ നൽകാറ്. തോക്ക് പിന്നീട് കൈമാറ്റം ചെയ്താലും, പ്രവിശ്യ സർക്കാരുകളുടെ രേഖകളിൽ അത് മാറ്റേണ്ടതുണ്ട്. 12 ലക്ഷത്തോളം വിവിധ ഇനങ്ങളിൽപെട്ട തോക്കുകൾ സ്വിസ്സിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
എന്നാൽ സ്വിസ്സ് സീരിയൽ നമ്പറുള്ള ഇതിന്റെ മൂന്നിരട്ടിയോളം വരുന്ന തോക്കുകൾ, സ്വിറ്റസർലണ്ടിൽ ആളുകളുടെ കൈവശം ഉണ്ടെന്ന് പോലീസ് തന്നെ സമ്മതിക്കുന്നുണ്ട്. ഓൺലൈൻ ഷോപ്പുകളിൽ നിന്നുമാണ് ഈ വിധം തോക്കുകൾ അധികവും ആളുകളിൽ എത്തുന്നത്. ആയുധം കൈവശം വെക്കുന്നത് കര്ശനമാക്കിക്കൊണ്ടുള്ള നിയമം താമസിയാതെ വരുമെങ്കിലും, റെജിസ്റ്റർ ചെയ്യാതെ നേരത്തെതന്നെ ആളുകൾ കൈവശം വെച്ചിട്ടുള്ള തോക്കുകൾ നിയന്ത്രിക്കാൻ പുതിയ ആയുധ നിയമത്തിന് സാധിക്കുമോ എന്ന് വിമർശനം ഉയരുന്നുണ്ട്.

-ടിജി മറ്റം

Ads by Google
Monday 09 Jan 2017 05.46 PM
YOU MAY BE INTERESTED
TRENDING NOW