Sunday, December 17, 2017 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 09 Jan 2017 01.25 PM

ലൈറ്റ് ഇൻ ലൈഫ് സ്വിറ്റസർലണ്ടിന്റെ കാരുണ്യ ഭവനങ്ങളുടെ താക്കോൽ ദാനവും ഫണ്ട് വിതരണവും

uploads/news/2017/01/68989/light.gif

സൂറിക് /കരിമ്പൻ (ഇടുക്കി): സ്വിറ്റ്സർലൻഡിലെ ലൈറ്റ് ഇൻ ലൈഫ് എന്ന സംഘടനയുടെ ധനസഹായത്തോടെ ഇടുക്കി രൂപതയിൽ നടപ്പാക്കിവരുന്ന നൂറ് ഭവനനിർമാണ പദ്ധതിയിൽപെട്ട കാരുണ്യ ഭവനങ്ങളുടെ താക്കോൽദാനവും ഫണ്ട് വിതരണവും പാറത്തോട്ടിൽ നടന്നു.

ചടങ്ങ് അഡ്വ. ജോയ്സ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഫണ്ട് വിതരണം റോഷി അഗസ്റ്റിൻ എംഎൽഎ നിർവഹിച്ചു. വികാരി ജനറാൾ മോൺ. ജയിംസ് മംഗലശേരിൽ മുഖ്യ പ്രഭാഷണം നടത്തി. രൂപത പ്രൊക്യുറേറ്റർ റവ. ഡോ.ജോർജ് കുഴിപ്പിള്ളിൽ, പഞ്ചായത്തംഗം മുരളി എൻ. നെല്ലിക്കുന്നുംപുറത്ത്, ഫാ.ജോസ് ചിറ്റടിയിൽ, ലൈറ്റ് ഇൻ ലൈഫ് പ്രതിനിധി ബ്രഡോക്ക്, ഷാജി അടത്തല എന്നിവർ പ്രസംഗിച്ചു.

ടിനി മറ്റം

Ads by Google
Monday 09 Jan 2017 01.25 PM
YOU MAY BE INTERESTED
TRENDING NOW