Saturday, September 23, 2017 Last Updated 16 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 09 Jan 2017 01.31 AM

കുന്നാര്‍ ഡാമില്‍ നിന്നു വെള്ളം കുറഞ്ഞു; സന്നിധാനത്ത്‌ കടുത്ത നിയന്ത്രണം

ശബരിമല: കുന്നാര്‍ ഡാമില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ്‌ കുറഞ്ഞതോടെ സന്നിധാനത്ത്‌ വെള്ളത്തിന്റെ ഉപയോഗത്തിന്‌ ഇന്നു മുതല്‍ കടുത്ത നിയന്ത്രണം.
ടാപ്പുകളില്‍ വെള്ളത്തിന്റെ ശക്‌തി കുറയ്‌ക്കും. നടയും പതിനെട്ടാംപടിയുമൊഴികെ നടപ്പന്തലും മറ്റും കഴുകുന്നത്‌ അത്യാവശ്യഘട്ടങ്ങളില്‍ മാത്രം മതിയെന്ന്‌ ദേവസ്വം ബോര്‍ഡ്‌ അഗ്‌നിശമന സേനയ്‌ക്കു നിര്‍ദേശം നല്‍കി.
സന്നിധാനത്ത്‌ പ്രതിദിനം ഒരു കോടി ലിറ്റര്‍ വെള്ളമാണു വേണ്ടത്‌. മകരവിളക്കാകുമ്പോള്‍ തിരക്കേറുന്നതോടെ ഉപയോഗം വര്‍ധിക്കും. കുന്നാറില്‍ നിന്നുള്ള വെള്ളം കുറഞ്ഞതോടെ പമ്പയില്‍ നിന്നു വാട്ടര്‍ അഥോറിട്ടി പമ്പ്‌ ചെയ്യുന്ന വെള്ളമാണ്‌ ഇനി ആശ്രയം.
സന്നിധാനത്ത്‌ വെള്ളത്തിന്‌ പ്രധാനമായും ആശ്രയിക്കുന്ന കുന്നാര്‍ ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത്‌ മഴയില്ലാത്തതിനാല്‍ ഡാമിലെ ജലനിരപ്പ്‌ മൂന്നടി താഴ്‌ന്നു. സന്നിധാനത്തിന്‌ 1500 മീറ്റര്‍ ഉയരത്തിലുള്ള കുന്നാര്‍ അണക്കെട്ടില്‍ നിന്ന്‌ വൈദ്യുതിസഹായമില്ലാതെ എട്ടിഞ്ച്‌ വ്യാസമുള്ള കാസ്‌റ്റ്‌ അയണ്‍ പൈപ്പിലൂടെയാണു വെള്ളം എത്തുന്നത്‌. പൈപ്പിലൂടെയുള്ള ഒഴുക്ക്‌ മൂന്നിലൊന്നായി കുറഞ്ഞു. പാണ്ടിത്താവളത്ത്‌ ഏഴു ടാങ്കുകളിലായി 1.38 കോടി ലിറ്റര്‍ വെള്ളം സംഭരിച്ച്‌ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്‌. പമ്പയില്‍ നിന്നു കൂടുതല്‍ സമയം പമ്പ്‌ ചെയ്‌താണ്‌ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നത്‌.
സന്നിധാനത്ത്‌ കുപ്പിവെള്ളത്തിനു നിരോധനം ഏര്‍പ്പെടുത്തിയതോടെ കൂടുതല്‍ വാട്ടര്‍ കിയോസ്‌കുകളിലൂടെ ദേവസ്വം ബോര്‍ഡ്‌ പമ്പ മുതല്‍ സന്നിധാനം വരെ 135 ഇടങ്ങളില്‍ ശുദ്ധജല വിതരണ ടാപ്പുകള്‍ സ്‌ഥാപിച്ചിരുന്നു. ജലദൗര്‍ലഭ്യം കുടിവെള്ളത്തേയും ബാധിക്കുമോ എന്ന ആശങ്കയുണ്ട്‌. ഇപ്പോള്‍ വാട്ടര്‍ അഥോറിറ്റി പമ്പയില്‍ നിന്ന്‌ പ്രതിദിനം 40 ലക്ഷം ലിറ്റര്‍ വെള്ളമാണ്‌ പമ്പ്‌ ചെയ്‌ത്‌ ശരംകുത്തിയിലെ വാട്ടര്‍ ടാങ്കിലെത്തിക്കുന്നത്‌. ശുദ്ധജലക്ഷാമത്തിനു പരിഹാരമായി കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടാനുള്ള പദ്ധതി എങ്ങുമെത്തിയില്ല.

Ads by Google
Advertisement
Monday 09 Jan 2017 01.31 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW