Sunday, August 20, 2017 Last Updated 13 Min 11 Sec ago English Edition
Todays E paper
Monday 09 Jan 2017 01.31 AM

മലനിരകള്‍ നിറഞ്ഞ്‌ ഭക്‌തലക്ഷങ്ങള്‍

uploads/news/2017/01/68840/re1.jpg

ശബരിമല: മകരവിളക്കിന്‌ ഒരാഴ്‌ച മാത്രം ശേഷിക്കെ സന്നിധാനം ഭക്‌തലക്ഷങ്ങളെക്കൊണ്ടു നിറഞ്ഞു. തിരക്ക്‌ വര്‍ധിച്ചതിനെ തുടര്‍ന്ന്‌ തീര്‍ഥാടകരുടെ വാഹനങ്ങള്‍ ആറിനു രാത്രിയില്‍ നിലയ്‌ക്കലില്‍ തടഞ്ഞ്‌ നിയന്ത്രിച്ചിരുന്നു. തുടര്‍ന്ന്‌ കുറച്ചു വാഹനങ്ങള്‍ വീതം ഘട്ടംഘട്ടമായാണു കടത്തി വിട്ടത്‌. പത്തു മണിക്കൂറിലധികം കാത്തുനിന്ന ശേഷമാണ്‌ പലര്‍ക്കും ദര്‍ശനം നടത്താനായത്‌.
സന്നിധാനത്ത്‌ തിരക്കേറിയതിനെ തുടര്‍ന്ന്‌ ഇന്നലെ രാവിലെ മുതല്‍ പമ്പയില്‍ തീര്‍ഥാടകരെ തടഞ്ഞു നിയന്ത്രിച്ചിരുന്നു. ഇതോടെ പമ്പയിലെ നടപ്പന്തലുകളും മണപ്പുറവും തീര്‍ഥാടകരെക്കൊണ്ടു നിറഞ്ഞു. വഴിപാട്‌ കൗണ്ടറുകള്‍ക്ക്‌ മുന്നിലും നീണ്ട നിര ദൃശ്യമായിരുന്നു.
പമ്പയില്‍നിന്ന്‌ തിരക്കനുസരിച്ച്‌ 11 സെഗ്‌മന്റുകളായാണ്‌ ഭക്‌തരെ സന്നിധാനത്തേക്കു വിടുന്നത്‌. മകരവിളക്കിന്‌ അടുത്ത ദിവസങ്ങളില്‍ തിരക്ക്‌ കൂടുന്ന മുറയ്‌ക്ക്‌ കുറേക്കൂടി നിയന്ത്രണം വേണ്ടിവരും. ഇപ്പോള്‍ ഓരോ മൂന്നു മണിക്കൂറിലും കാല്‍ലക്ഷം ഭക്‌തര്‍ മല കയറുന്നതായാണ്‌ പോലീസിന്റെ കണക്ക്‌.
ക്യു കോംപ്ലക്‌സില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക്‌ കുടിവെള്ളത്തിനൊപ്പം ലഘുഭക്ഷണവും നല്‍കാന്‍ ദേവസ്വം ബോര്‍ഡിനോട്‌ പോലീസ്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌. പടികയറുന്നത്‌ പരമാവധി വേഗത്തിലാക്കും. പടികയറ്റം മന്ദഗതിയിലായാല്‍ തിരക്ക്‌ പൊടുന്നനെ കൂടുന്നതാണ്‌ അനുഭവം.

Ads by Google
Monday 09 Jan 2017 01.31 AM
YOU MAY BE INTERESTED
TRENDING NOW