Friday, August 04, 2017 Last Updated 46 Min 44 Sec ago English Edition
Todays E paper
Monday 09 Jan 2017 01.31 AM

മന്ത്രി ജി. സുധാകരന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

uploads/news/2017/01/68839/re6.jpg

ശബരിമല: ശബരീശനെ ദര്‍ശിച്ചും പതിനെട്ടാംപടി കയറിവന്ന തീര്‍ഥാടകരെ കൈപിടിച്ചു കയറ്റിയും മന്ത്രി ജി. സുധാകരന്‍. ഇന്നലെ പമ്പാ സംഗംമത്തിനുശേഷം എട്ടരയോടെ സന്നിധാനത്ത്‌ എത്തിയ മന്ത്രി സോപാനത്തെത്തി ദര്‍ശനം നടത്തുകയും പ്രസാദം വാങ്ങുകയും ചെയ്‌തു.
തുടര്‍ന്നു തന്ത്രി കണ്‌ഠര്‌ രാജീവരെ സന്ദര്‍ശിച്ചശേഷം മാളികപ്പുറത്തേക്ക്‌ പോയി. തിരികെ വന്ന മന്ത്രി കൊടിമരച്ചുവട്ടില്‍ അല്‍പനേരം പോലീസുകാര്‍ തീര്‍ഥാടകരെപടി കയറ്റുന്നത്‌ നോക്കിനിന്നു. തുടര്‍ന്ന്‌ മുന്നോട്ടുനീങ്ങി പടികയറി വന്ന ഭക്‌തരെ കൈപിടിച്ച്‌ തിരുമുറ്റത്തേക്ക്‌ കയറ്റി. തുടര്‍ന്ന്‌ സ്‌റ്റാഫ്‌ ഗെയ്‌റ്റ്‌ വഴി മടങ്ങി.

Ads by Google
Monday 09 Jan 2017 01.31 AM
YOU MAY BE INTERESTED
TRENDING NOW