Saturday, February 18, 2017 Last Updated 15 Min 30 Sec ago English Edition
Todays E paper
Monday 09 Jan 2017 01.31 AM

അര്‍ത്തുങ്കല്‍ ദേവാലയ ആശീര്‍വാദം ഭക്‌തിസാന്ദ്രം

uploads/news/2017/01/68838/re5.jpg

ചേര്‍ത്തല: രാജ്യാന്തര തീര്‍ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസലിക്ക പുനര്‍നിര്‍മാണ കനക ജൂബിലി വര്‍ഷ പ്രഖ്യാപനവും പുതുതായി നിര്‍മിച്ച മദ്‌ബഹയുടെയും ബലിപീഠത്തിന്റെയും പ്രതിഷ്‌ഠയും ഭക്‌തിസാന്ദ്രമായി. ചടങ്ങില്‍ ജാതി, മത ഭേദമന്യേ പതിനായിരങ്ങള്‍ പങ്കെടുത്തു. ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ ആശീര്‍വാദം നിര്‍വഹിച്ചു.
തുടര്‍ന്ന്‌ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ബിഷപ്‌ സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യ കാര്‍മികനായി. രൂപതാ വികാരി ജനറാള്‍ റവ. ഡോ. ജെയിംസ്‌ ആനാപറമ്പില്‍ വചനസന്ദേശം നല്‍കി. റെക്‌ടര്‍ ഫാ. ക്രിസ്‌റ്റഫര്‍ എം. അര്‍ഥശേരില്‍ അടക്കം മുപ്പതോളം വൈദികര്‍ സഹകാര്‍മികരായി.
കരിങ്കല്ലില്‍ തീര്‍ത്ത നിലവിലെ ദേവാലയം 1967 ല്‍ ആശീര്‍വദിച്ചതിന്റെ കനക ജൂബിലിയോട്‌ അനുബന്ധിച്ചാണ്‌ നവീകരണം പൂര്‍ത്തിയാക്കിയത്‌. ഇതോടനുബന്ധിച്ച്‌ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ്‌ ഒരുക്കിയിട്ടുള്ളത്‌. ബലിപീഠം പൂര്‍ണമായും തേക്കില്‍ തടിയിലാണു നിര്‍മിച്ചത്‌. ഇതില്‍ ചിത്രീകരിച്ചിട്ടുള്ള ക്രിസ്‌തുവിന്റെ അന്ത്യഅത്താഴവിരുന്നാണ്‌ മുഖ്യആകര്‍ഷണം. ദേവാലയത്തിന്റെ അകവും പുറവും പാരമ്പര്യവും പ്രൗഢിയും വിശ്വാസ ചൈതന്യവും നിലനിര്‍ത്തുന്ന തരത്തിലാണ്‌ അറ്റകുറ്റപ്പണി നടത്തി മനോഹരമാക്കിയത്‌.
അള്‍ത്താരയും പള്ളിയുടെ ഉള്‍വശം ഭിത്തിയും പൂര്‍ണമായി തേക്കിന്‍ തടിയില്‍ പൊതിഞ്ഞു. അള്‍ത്താര വെണ്ണക്കല്ല്‌ പാകി മനോഹരമാക്കി. തീര്‍ഥാടകരില്‍ വിശ്വാസത്തിന്റെ ചൈതന്യം തുളുമ്പുന്ന രീതിയില്‍ ആകര്‍ഷകമായതോടെ ദേവാലയം സജ്‌ജമാക്കിയിട്ടുള്ളത്‌. പത്തിനാണ്‌ വിശുദ്ധ സെബസ്‌റ്റാനോസിന്റെ മകരം തിരുനാളിന്‌ കൊടിയേറുന്നത്‌. ഇരുപതിനാണ്‌ പ്രധാന തിരുനാള്‍. 27 ന്‌ രാത്രി 12 ന്‌ ദേവാലയ നട അടയ്‌ക്കുന്നതോടെ തിരുനാള്‍ സമാപിക്കും.

Ads by Google
Monday 09 Jan 2017 01.31 AM
YOU MAY BE INTERESTED
TRENDING NOW