Thursday, June 29, 2017 Last Updated 0 Min 5 Sec ago English Edition
Todays E paper
Monday 09 Jan 2017 01.31 AM

ശബരിമലയില്‍ വേണ്ടത്‌ പരിസ്‌ഥിതിസൗഹൃദ വികസനം: ഗവര്‍ണര്‍

ശബരിമല: ശബരിമലയില്‍ നടപ്പാക്കേണ്ടത്‌ പരിസ്‌ഥിതി സൗഹൃദ വികസനമാണെന്ന്‌ ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പമ്പാതീരത്തു സംഘടിപ്പിച്ച ദ്വിദിന പമ്പാസംഗമം രാമമൂര്‍ത്തി മണ്ഡപത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനത്തെ എതിര്‍ക്കാനാകില്ല. അതേസമയം, പരിസ്‌ഥിതി സംരക്ഷണത്തിനും പ്രാമുഖ്യം നല്‍കണം. വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പരിസ്‌ഥിതിസൗഹൃദ രീതി അവലംബിക്കണം. ശബരിമലയുടെ വികസനത്തിനും അതായിരിക്കും ഗുണകരം.
താഴേക്കിടയിലുള്ളവരുടെ വികസന പ്രശ്‌നങ്ങളും മറ്റും അധികാര സ്‌ഥാനങ്ങളിലിരിക്കുന്നവര്‍ അറിയുന്നില്ല. ശബരിമല വികസന കാര്യത്തിലും അതാണു സംഭവിക്കുന്നത്‌. ശബരിമലയില്‍ വികസന പ്രവൃത്തിക്കായി കൂടുതല്‍ വനഭൂമി ആവശ്യമുണ്ട്‌. ഇക്കാര്യം കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ജി. സുധാകരന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എം.എല്‍.എ, ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന്‌ രാമമൂര്‍ത്തി മണ്ഡപത്തില്‍ അയ്യപ്പ ഭക്‌തസംഗമം നടക്കും. വൈകിട്ടു മൂന്നിന്‌ സമാപനസമ്മേളനം തമിഴ്‌നാട്‌ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഉദ്‌ഘാടനം ചെയ്യും. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി മുഖ്യാതിഥിയായിരിക്കും.

Ads by Google
Monday 09 Jan 2017 01.31 AM
YOU MAY BE INTERESTED
TRENDING NOW