Saturday, April 29, 2017 Last Updated 18 Min 0 Sec ago English Edition
Todays E paper
Monday 09 Jan 2017 01.31 AM

മകരവിളക്കിന്‌ സന്നിധാനത്ത്‌ രണ്ട്‌ പോലീസ്‌ സ്‌പെഷല്‍ ഓഫീസര്‍മാര്‍

ശബരിമല: മകരവിളക്കിന്‌ സന്നിധാനത്ത്‌ ഇതാദ്യമായി എസ്‌.പി. റാങ്കിലുള്ള രണ്ട്‌ പോലീസ്‌ സ്‌പെഷല്‍ ഓഫീസര്‍മാര്‍ ചുമതല വഹിക്കും. മണ്ഡലകാലത്ത്‌ തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കവേ മാളികപ്പുറം ക്ഷേത്രത്തിന്റെ പടിക്കെട്ടിനു താഴെ തിരക്കുനിയന്ത്രണം പാളി 30 തീര്‍ഥാടകര്‍ക്ക്‌ പരുക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ പോലീസ്‌ ക്രമീകരണം ശക്‌തമാക്കുന്നത്‌.
സന്നിധാനം പോലീസ്‌ സ്‌പെഷല്‍ ഓഫീസര്‍ എസ്‌. സുരേന്ദ്രനു പുറമേ തിരുവനന്തപുരം ഡി.സി.പി.യായി മാറ്റം കിട്ടിയ ഡോ. അരുള്‍ ആര്‍.ബി. കൃഷ്‌ണ ആറു ദിവസം ശബരിമലയില്‍ തങ്ങും. കഴിഞ്ഞ മകരവിളക്കിന്‌ സന്നിധാനം സ്‌പെഷല്‍ ഓഫീസറായിരുന്നു അദ്ദേഹം.
മകരവിളക്കിന്‌് ശബരിമലയില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. പത്തു മുതല്‍ 15 വരെ സന്നിധാനത്ത്‌ രണ്ടു മുതിര്‍ന്ന പോലീസ്‌ ഓഫീസര്‍മാര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കും. രാത്രിയിലും പകലുമായി ഓരോ ഓഫീസര്‍ക്ക്‌ ചുമതല നല്‍കുമെന്നും പോലീസ്‌ ക്രമീകരണം വിലയിരുത്തിയ ജോയിന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ ഐ.ജി: പി. വിജയന്‍ പറഞ്ഞു. ഇപ്പോഴുള്ളതിനെക്കാല്‍ പോലീസുകാരുടെ എണ്ണവും കൂട്ടും. ഉദ്യോഗസ്‌ഥ തലത്തിലും അല്ലാതെയും ശബരിമലയിലെ പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നരായവരെയായിരിക്കും നിയമിക്കുക. മറ്റൊരു ജോയിന്റ്‌ കോ-ഓര്‍ഡിനേറ്ററായ ഐ.ജി: എസ്‌. ശ്രീജിത്തും കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തിയിരുന്നു.
പമ്പയില്‍ തിരുവനന്തപുരം റേഞ്ച്‌ ഐ.ജി. മനോജ്‌ ഏബ്രഹാമിനായിരിക്കും ചുമതല. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദുരന്തമുണ്ടായ പുല്ലുമേട്ടില്‍ ഇടുക്കി എസ്‌.പിയും എരുമേലിയില്‍ കോട്ടയം എസ്‌.പിയും തീര്‍ഥാടക സുരക്ഷയ്‌ക്ക്‌ മേല്‍നോട്ടം വഹിക്കും.

Ads by Google
Monday 09 Jan 2017 01.31 AM
YOU MAY BE INTERESTED
TRENDING NOW