Sunday, April 22, 2018 Last Updated 54 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jan 2017 01.40 PM

ഓഫീസ് ജോലി മടുത്തു; യുവതി ചെയ്തത് ആരും ചിന്തിക്കാത്ത കാര്യങ്ങള്‍

uploads/news/2017/01/68693/girl.jpg

വിരസമായ ഓഫീസ് ജോലി ഇന്ന് പലരെയും അലട്ടുന്ന കാര്യമാണ്. ലീവ് എടുത്തു ആ സങ്കടം തീര്‍ക്കും എന്നതിനേക്കാള്‍ കടന്ന സാഹസികത ഇക്കാര്യത്തില്‍ ആരും ചെയ്യില്ല. എന്നാല്‍ ലണ്ടന്‍കാരി മരിന പിറോ എന്ന 25കാരി ജോലി തന്നെ ഉപേക്ഷിച്ച് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുകയാണ്. തന്റെ പട്ടിക്കുട്ടിക്കൊപ്പം കാറിലാണ് ലോകം കാണാന്‍ ഇവര്‍ എറങ്ങിയത്. തന്റെ കാര്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അവര്‍ അതില്‍ അടുക്കള, ബെഡ്, കര്‍ട്ടനുകള്‍, ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിക്കുകയും ഒരു ചെറിയ വീടിന് സമാനമാക്കുകയുമായിരുന്നു. പാം ദി വാന്‍ എന്നാണീ വാനിന് യുവതി പേര് നല്‍കിയിരിക്കുന്നത്. തന്റെ വാന്‍ യാത്രക്ക് അനുയോജ്യമായ വിധത്തില്‍ പരിഷ്‌കരിക്കുന്നതിന് മുമ്പ് മരിന രണ്ട് മാസത്തോളം ഇതിനെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു.

uploads/news/2017/01/68693/girl1.jpg

യാത്രക്കായി 2001 മോഡല്‍ ഫൈവ് ഡോര്‍ റിനൗള്‍ട്ട് കന്‍ഗൂവാണ് അവര്‍ പരിഷ്‌കരിച്ച് ഒരു വീടിന് സമാനമാക്കിയിരിക്കുന്നത്. ഈ വാനില്‍ ലോകം ചുറ്റുന്ന യാത്രയില്‍ തന്റെ ലാബ്രഡൂഡില്‍ പട്ടിക്കുട്ടിയായ ഓഡി മാത്രമാണ് മരിനയ്‌ക്കൊപ്പമുള്ളത്. മറ്റ് രീതിയിലുള്ള യാത്രാ, താസമ ചെലവുകള്‍ തനിക്ക് താങ്ങാനാവാത്തതിനാലാണ് ഈ പുതിയ യാത്രാ രീതി പരീക്ഷിക്കുന്നതെന്നും മരിന വ്യക്തമാക്കുന്നു. കഴിഞ്ഞ 11 മാസങ്ങള്‍ക്കിടെ അവര്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞു. ഫ്രാന്‍സിലെ തടാകങ്ങള്‍, ഇറ്റലി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ കുറേക്കാലമായി വിരസമായ ഓഫീസ് ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ താന്‍ ബന്ധനത്തില്‍ അകപ്പെട്ടത് പോലെ മരിനയ്ക്ക് തോന്നുകയും പരമ്പരാഗതമായ നിലനില്‍പ്പിന് വേണ്ടി ഭൗതികമായ കെട്ടുപാടില്‍ പെട്ടതായി അവര്‍ക്ക് അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് അതില്‍ നിന്നും രക്ഷപ്പെടാനാണ് ജോലി വലിച്ചെറിഞ്ഞ് വിചിത്രമായ രീതിയിലുള്ള ഈ ലോകസഞ്ചാരത്തിന് ഇറങ്ങിത്തിരിച്ചത്.

uploads/news/2017/01/68693/girl2.jpg

നിലവില്‍ റോഡുകളിലൂടെയുള്ള തന്റെ പുതിയ ജീവിതത്തെ മരിന ഏറെ സ്‌നേഹിക്കുന്നുണ്ട്. ഭാവിയിലും തന്റെ സഞ്ചാരം തുടരാന്‍ തന്നെയാണ് ഈ യുവതി തീരുമാനിച്ചിരിക്കുന്നത്. കാഷ്വല്‍ ജോലികള്‍ സ്വീകരിക്കാനും വിദൂരമായ സ്ഥലങ്ങളിലിരുന്നു സ്വതന്ത്രമായി ജോലി ചെയ്യാനുമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. തുടര്‍ന്ന് ആ പണമുപയോഗിച്ച് യാത്ര ചെയ്യാനും മരിന പദ്ധതിയിടുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും തന്റെ യാത്രകള്‍ക്കിടയില്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് യുവതി സമ്മതിക്കുന്നു. ഉദാഹരണമായി ഫ്രാന്‍സിലെ റെയിംസിലെ തെരുവില്‍ വാന്‍ പാര്‍ക്ക് ചെയ്ത് താനും ഓഡിയും കൂടി മണിക്കൂറുകളോളം കറങ്ങി തിരിച്ചെത്തിയപ്പോള്‍ വാന്‍ എവിടെയാണ് നിര്‍ത്തിയിട്ടിരിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയ കാര്യം മരിന ഓര്‍ക്കുന്നു. ആ സമയത്ത് തന്റെ ഫോണിലെ ബാറ്ററി തീര്‍ന്ന് കട്ടായിരുന്നുവെന്നും പാസ്‌പോര്‍ട്ട് കൈയിലില്ലായിരുന്നുവെന്നും കൈയിലുണ്ടായിരുന്ന പണം തീര്‍ന്നിരുന്നുവെന്നും മരി ന വെളിപ്പെടുത്തുന്നു.

uploads/news/2017/01/68693/girl3.jpg

തുടര്‍ന്ന് ഏറെ നേരം തിരഞ്ഞ് പുലര്‍ച്ചെ മൂന്ന് മണിയോടെ വാന്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വാന്‍ നിര്‍ത്തിയിടുന്ന സ്ട്രീറ്റിന്റെ പേര് മരിന കുറിച്ചിടാന്‍ തുടങ്ങി. എന്നാല്‍ ഇത്തരം ചില ബുദ്ധിമുട്ടുകളല്ലാതെ യാത്രക്കിടയില്‍ മറ്റുള്ളവരില്‍ നിന്നും തന്റെ സുരക്ഷയ്ക്ക് നേരെ യാതൊരു ഭീഷണികളും ആക്രമണങ്ങളും ഇതുവരെ ഉണ്ടായിട്ടില്ലെന്നും മരിന വ്യക്തമാക്കുന്നു.

uploads/news/2017/01/68693/girl4.jpg

Ads by Google
Ads by Google
TRENDING NOW