Saturday, June 24, 2017 Last Updated 10 Min 27 Sec ago English Edition
Todays E paper
Sunday 08 Jan 2017 09.21 AM

രാജ്യകാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നു; യുഎന്നിന് പാക്കിസ്ഥാന്റെ പരാതി

uploads/news/2017/01/68675/pakisthan.jpg

ന്യൂയോര്‍ക്ക്: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ അനാവശ്യമായി ഇടപെടുന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് രേഖാമൂലം പരാതി കൈമാറി. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ഇന്ത്യയെ തടയണമെന്ന് 'ഇന്ത്യയുടെ ഇടപെടലും ഭീകരവാദവും പാക്കിസ്ഥാനില്‍' എന്ന പേരില്‍ സമര്‍പ്പിച്ചിരിക്കുന്ന പരാതിയില്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് ഇന്ത്യയെ തടയണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

പാക്കിസ്ഥാന്‍ പ്രതിനിധി മഹീധ ലോധി വഴിയാണ് പരാതി നല്‍കിയത്. ഇവര്‍ യുഎന്‍ ജനറല്‍ സെക്രട്ടറിയുമായി കൂടികാഴ്ചയും നടത്തി. പാക്കിസ്ഥാനില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പങ്കുണ്ടെന്നും ഇവര്‍ ആരോപിച്ചു. പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ കത്തും ഇതോടൊപ്പം സമര്‍പ്പിച്ചു. 2015 ഒക്‌ടോബറില്‍ ഇന്ത്യയ്‌ക്കെതിരെ നല്‍കിയ മൂന്നു പരാതികളുടെ തുടര്‍ച്ചയും തെളിവുകളുമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നതെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

Ads by Google
TRENDING NOW