Saturday, December 16, 2017 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jan 2017 01.37 AM

ഓണ്‍ലൈന്‍ വഴി ശബരിമല പ്രസാദം: അന്വേഷണം തുടങ്ങി

ശബരിമല: ശബരിമലയിലെ പ്രസാദം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന വാഗ്‌ദാനവുമായി രംഗത്തെത്തിയ കമ്പനിക്കെതിരെ പോലീസ്‌ അന്വേഷണം ആരംഭിച്ചു. ദേവസ്വം എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണം. തട്ടിപ്പ്‌ സംബന്ധിച്ച വിവരങ്ങള്‍ "മംഗള"മാണ്‌ പുറത്തുകൊണ്ടുവന്നത്‌. പരാതിയുടെ അടിസ്‌ഥാനത്തില്‍ ഓണ്‍ലൈന്‍ കമ്പനി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പരാതി സൈബര്‍ സെല്ലിനു കൈമാറി.
ഹൈദരാബാദ്‌ ആസ്‌ഥാനമായ ബുക്ക്‌ മൈ ദര്‍ശന്‍ എന്ന സ്വകാര്യ ഓണ്‍ലൈന്‍ കമ്പനിയാണ്‌ അവരുടെ വെബ്‌സൈറ്റിലൂടെ വന്‍തുക ഈടാക്കി പ്രസാദം വാഗ്‌ദാനം നല്‍കിയിരുന്നത്‌. ശബരിമല പ്രസാദം സ്വകാര്യ ഏജന്‍സികള്‍ മുഖേന വിതരണം ചെയ്യാന്‍ അനുമതിയില്ലെന്നിരിക്കെയാണ്‌ വിതരണ വാഗ്‌ദാനവുമായി കമ്പനി
രംഗത്തെത്തിയത്‌. ഹൈദരാബാദ്‌ ജൂബിലി ഹില്‍സിലെ കോര്‍പറേറ്റ്‌ ഓഫീസിന്റെ വിലാസവും വിജയവാഡ, ശ്രീശൈലം, ബസാറ, വേമുല്‍വാഡ, ശ്രീകാളഹസ്‌തി അണ്ണാവരം, തിരുപ്പതി, ഷിര്‍ദി എന്നിവയ്‌ക്കുപുറമെ ശബരിമലയിലും ബ്രാഞ്ച്‌ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതായും വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നു. രണ്ട്‌ ടിന്‍ അരവണ, അഭിഷേകം ചെയ്‌ത നെയ്യ്‌, അയ്യപ്പചിത്രം, നാല്‌ കങ്കണം എന്നിവ അടങ്ങുന്ന കിറ്റിന്‌ 639 രൂപയാണ്‌ വില. പാക്കേജ്‌ നിരക്ക്‌, സര്‍ക്കാര്‍ നികുതി, കടത്ത്‌ നിരക്ക്‌ എന്നിവയടക്കമാണ്‌ 639 രൂപ. പ്രസാദം ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാനുള്ള ഏക അംഗീകൃത ഏജന്‍സി ധനലക്ഷ്‌മി ബാങ്കാണ്‌. 375, 225 രൂപ നിരക്കില്‍ രണ്ടുതരം കിറ്റുകള്‍ സന്നിധാനത്തുനിന്നും വിതരണം ചെയ്യുന്നുണ്ട്‌. ഇതിനിടയിലാണ്‌ ഇരട്ടി തുക ഈടാക്കി സ്വകാര്യ ഏജന്‍സിയുടെ തട്ടിപ്പ്‌.

Ads by Google
Sunday 08 Jan 2017 01.37 AM
YOU MAY BE INTERESTED
TRENDING NOW