Monday, January 22, 2018 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jan 2017 04.07 PM

എല്‍ഡി ക്ലാര്‍ക്ക് അപേക്ഷകരില്‍ റെക്കോര്‍ഡ് വര്‍ധന; കൂടുതല്‍ തിരുവനന്തപുരത്ത്

uploads/news/2017/01/68412/psc.jpg

തിരുവനന്തപുരം : എല്‍.ഡി ക്ലാര്‍ക്ക് അപേക്ഷകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2,64,170 അപേക്ഷകരുടെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ 14 ജില്ലകളില്‍ നിന്നായി 15,29,921 പേര്‍ അപേക്ഷിച്ച സ്ഥാനത്ത് ഇത്തവണ 17,94,091 പേരുടെ അപേക്ഷകളാണ് പി.എസ്.സിയ്ക്ക് ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലേയ്ക്കാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് (2,29101). , ഏറ്റവും കുറവ് അപേക്ഷകര്‍ വയനാട്ടിലേയ്ക്കാണ് (58,113). മുന്‍വര്‍ഷം ഏഴ് ജില്ലകളിലാണ് അപേക്ഷകരുടെ എണ്ണം ഒരു ലക്ഷം കടന്നതെങ്കില്‍ ഇക്കുറി ഒന്‍പത് ജില്ലകളിലേയ്ക്ക് ഒരു ലക്ഷത്തിലേറെ അപേക്ഷ ലഭിച്ചിട്ടുണ്ട്. കോട്ടയം, കൊല്ലം ജില്ലകളാണ് അപേക്ഷകരുടെ എണ്ണത്തില്‍ പുതുതായി ഒരു ലക്ഷം കടന്നത്.

യോഗ്യത എസ്.എസ്.എല്‍.സി ആയുള്ള അവസാന അവസരം എന്നതിനാലാണ് അപേക്ഷകരുടെ ഈ തള്ളിക്കയറ്റമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 28 അര്‍ദ്ധരാത്രി 12 മണിയായിരുന്നു അപേക്ഷിക്കാനുള്ള അവസാന സമയം.

Ads by Google
TRENDING NOW