Saturday, January 07, 2017 Last Updated 8 Min 38 Sec ago English Edition
Todays E paper
Saturday 07 Jan 2017 02.03 PM

നിങ്ങളുടെ ഭര്‍ത്താവിന്റെ സ്വഭാവം അറിയണോ? മാര്‍ഗമുണ്ട്...

uploads/news/2017/01/68390/zodiac-hus.jpg

വിവാഹിതരാകാന്‍ പോകുന്ന എല്ലാ സ്ത്രീകളുടെയും ആശങ്കയാണ് തങ്ങള്‍ക്കു വരാന്‍ പോകുന്ന ഭര്‍ത്താവി​ന്റെ സ്വഭാവം. രാശിചക്രപ്രകാരം പുരുഷന്റെ സ്വഭാവം അറിയണ്ടേ?

മേടം രാശി - മേടം രാശിക്കാരുടെ ഭര്‍ത്താക്കന്മാര്‍ പ്രണയാര്‍ത്ഥരായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇവര്‍ വളരെ വിശ്വാസമുള്ളവരായിരിക്കും.

ഇടവം രാശി - ഇടവം രാശിക്കാരുടെ ഭര്‍ത്താക്കന്മാര്‍ വളരെ സ്‌നേഹം ഉള്ളവര്‍ ആയിരിക്കും. എല്ലാംകൊണ്ടും സൗഭാഗ്യമുള്ള ഭര്‍ത്താക്കന്മാര്‍ ആയിരിക്കും. ഇവര്‍ ചുമതല ഏറ്റെടുക്കുന്നത് വളരെ പതിയെ ആണെങ്കിലും ഇത്തരക്കാര്‍ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യും.

മിഥുനം രാശി - ഇവര്‍ നല്ല സുഹത്തുക്കളായിരിക്കും. ഇവരെ വിശ്വസിക്കാം. ഇവര്‍ വളരെ ആകാംക്ഷയുള്ളവരായിരിക്കും. ഇവര്‍ വളരെ ഊര്‍ജ്ജസ്വലര്‍ ആയിരിക്കും. ഇവര്‍ നല്ല കേഴ്‌വിക്കാരും ആണ്.

കര്‍ക്കിടക രാശി - ഇവര്‍ എല്ലാ കാര്യങ്ങളെയും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താക്കന്മാരാണ്. പങ്കാളിയുടെ എല്ലാ കാര്യങ്ങളും നന്നായി നോക്കുന്നവരാണ് ഇവര്‍.

ചിങ്ങരാശി - ഇവര്‍ വ​ളരെ ക്രിയാത്മകരായിരിക്കും, സ്‌നേഹം നിറഞ്ഞ ആളായിരിക്കും ഇവര്‍.

കന്നിരാശി - ഇത്തരക്കാള്‍ വളരെ ക്ഷമയുള്ളവരായിരിക്കും. എല്ലാകാര്യങ്ങളും ഇവര്‍ മനസ്സിലാക്കും. ഇവര്‍ വിശ്വാസമുള്ളവരായിരിക്കും.

തുലാം രാശി - ഇവര്‍ വളരെ സ്‌നേഹമുള്ളവരായിരിക്കും. ഇത്തരക്കാരുടെ മനസ്സ് ശുദ്ധമായിരിക്കും. ഭാര്യമാര്‍ക്കായി ഇവര്‍ പ്രത്യേക സര്‍പ്രൈസുകളൊക്കെ ഒരുക്കാറുണ്ട്.

വൃശ്ചികരാശി - വികാരാധീനരായി കാര്യങ്ങളെ സമീപിക്കുന്നവരാണ് ഇവര്‍.

ധനുരാശി - ഇവര്‍ വളരെ സാഹസികര്‍ ആയിരിക്കും. ഊര്‍ജ്ജസ്വലരും തുറന്ന മനസ്സുള്ളവരും ആയിരിക്കും ഇവര്‍. ധാരാളം യാത്ര ചെയ്യുന്നവരും, സ്ത്രീകളെ ആകര്‍ഷിക്കാന്‍ കഴിയുന്നവരുമായിരിക്കും ഇവര്‍.

മകരം രാശി - ഇവര്‍ക്ക് ഇവരുടേതായ തീരുമാനം ഉണ്ടായിരിക്കും. ഇവര്‍ ബന്ധങ്ങളില്‍ വിശ്വസിക്കുന്നവരായിരിക്കും.

കുംഭം രാശി - ഇവര്‍ സ്‌നേഹമായി സംസാരിക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കും. ഇവര്‍ വളരെ കെയറിംഗ് ആയിരിക്കും. ഇത്തരക്കാര്‍ തുറന്ന മനസ്സുള്ളവര്‍ ആയിരിക്കും.

മീനം - ഇവര്‍ പങ്കാളികളെ വളരെ സ്‌നേഹിക്കുന്നവര്‍ ആയിരിക്കും. ഇവര്‍ വികാരാധീനരായിരിക്കും. വളരെ കാര്യപ്രാപ്തിയുള്ളവരാണ് ഇക്കൂട്ടര്‍.

Ads by Google
Saturday 07 Jan 2017 02.03 PM
YOU MAY BE INTERESTED
TRENDING NOW