Wednesday, May 23, 2018 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jan 2017 12.54 PM

കേരള ജനപക്ഷം: പി.സി ജോര്‍ജ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

uploads/news/2017/01/68369/george.jpg

കോട്ടയം: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. 'കേരള ജനപക്ഷം' എന്നാണ് പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വന്‍ഷന്‍ ജനുവരി 30ന് നടക്കും. നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാരിനെതിരെയാണ് പാര്‍ട്ടിയുടെ ആദ്യ സമരം മൂന്ന് മുന്നണികളോടും സമദൂര നിലപാട് സ്വീകരിക്കുകയാണ് പാര്‍ട്ടിയുടെ നയമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഒരു ചാനല്‍ പരിപാടിയിലാണ് പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനം ജോര്‍ജ് നടത്തിയത്.

കേരള കോണ്‍ഗ്രസ് എന്ന പേര് ഇനി ഒരിക്കലും ഉപയോഗിക്കില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതിയും കൊള്ളരുതായ്മയും കാണിച്ചിട്ടുള്ളത് കേരള കോണ്‍ഗ്രസാണ്. ആ പേര് പോലും തനിക്ക് അറപ്പുണ്ടാക്കുന്നുവെന്നും ജോര്‍ജ് പറയുന്നു.

കേരള കോണ്‍ഗ്രസ് സെക്കുലര്‍ പിരിച്ചുവിട്ടാണ് കേരള ജനപക്ഷം രൂപീകരിക്കുന്നത്. ആദ്യപടിയായി 14 ജില്ലകളിലേയും പ്രവര്‍ത്തകരുടെ കണ്‍വന്‍ഷന്‍ ചേര്‍ന്നു. ഈ മാസം 17ന് നടക്കുന്ന ആദ്യ പ്രക്ഷോഭത്തില്‍ 5000 പേരെ പങ്കെടുപ്പിക്കും. ഇതിനു മുന്നോടിയായി എല്ലാ ജില്ലകളിളിലേയും പാര്‍ട്ടിയുടെ നേതൃത്വ ക്യാംപ് ഇക്കഴിഞ്ഞ അഞ്ച്, ആറ് തീയതികളില്‍ കോട്ടയത്ത് ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW