Monday, June 26, 2017 Last Updated 1 Min 2 Sec ago English Edition
Todays E paper
Saturday 07 Jan 2017 10.39 AM

ട്രംപിനെ സഹായിക്കണം, ഹിലരിയെ തകര്‍ക്കണം; പുടിന്‍ റഷ്യന്‍ മിലിട്ടറിക്ക് നിര്‍ദേശം നല്‍കിയെന്ന് അമേരിക്ക

uploads/news/2017/01/68344/putin.jpg

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡ അധികാരത്തിലേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഡൊണാള്‍ഡ് ട്രംപിന്‍െ്‌റ ജയത്തിനായി പ്രവര്‍ത്തിക്കാന്‍ റഷ്യന്‍ പ്രസിഡന്‍്‌റ് വഌദിമര്‍ പുടിന്‍ നിര്‍ദേശം നല്‍കിയിരുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍െ്‌റ റിപ്പോര്‍ട്ട്. അമേരിക്കന്‍ ജനാധിപത്യ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കുകയായിരുന്നു റഷ്യയുടെ ലക്ഷ്യമെന്നും വെള്ളിയാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

ഹിലരിക്ക് വിജയം അസാധ്യമാക്കുന്നതിന് പുറമേ അഥവാ ജയിച്ചാല്‍ തന്നെ പ്രസിഡന്‍െ്‌റ സ്ഥാനം അലങ്കോലപ്പെടുത്തുക യും ലക്ഷ്യമിട്ടിരുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉന്നതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അമേരിക്കയെ ആകമാനം അലോസരപ്പെടുത്തുന്നുണ്ടെങ്കിലും യുഎസ് കോണ്‍ഗ്രസ് വെള്ളിയാഴ.ച ട്രംപിന്‍െ്‌റ വിജയത്തിന് അംഗീകാരം നല്‍കി. തെരഞ്ഞെടുപ്പില്‍ വിജയം നേടിയില്ലെങ്കിലും ഹിലരിക്ക് മൂന്ന് ദശലക്ഷത്തോളം പോപ്പുലര്‍ വോട്ടുകള്‍ കിട്ടിയിരുന്നു. അതേസമയം വിക്കിലീക്‌സിന് റഷ്യ വിവരങ്ങള്‍ എങ്ങിനെ കൈമാറിയെന്നോ ഏത് രീതിയില്‍ നടപടിയെടുക്കണമെന്നോ വ്യക്തമാക്കിയിട്ടില്ല.

അതേസമയം അമേരിക്കന്‍ ചാരഏജന്‍സിയുമായി അത്ര നല്ല രസത്തിലല്ലാത്ത ട്രംപ് കണ്ടെത്തലുകളെയെല്ലാം തള്ളിയിരിക്കുകയാണ്. റഷ്യയും അമേരിക്കയുടെ ആരോപണങ്ങളെ തള്ളിയിട്ടുണ്ട്. ഡെമോക്രാറ്റിക് നാഷണല്‍ കമ്മറ്റി, ടോപ്പ് ഡെമോക്രാറ്റുകളുടെയും ഇ മെയിലുകള്‍ റിലീസ് ചെയ്യാന്‍ ഇടനിലക്കാരായി ജോലി ചെയ്ത വിക്കിലീക്‌സ്, ഡിസി ലീക്‌സ്, ഗുസിഫര്‍ 2.0 റഷ്യന്‍ മിലിട്ടറി ഇന്‍െ്‌റലിജന്‍്‌സ്, ജിആര്‍യൂ എന്നിവരാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു. സെന്‍ട്രല്‍ ഇന്‍െ്‌റലിജന്‍െ്‌റസ് ഏജന്‍സി, ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, നാഷണല്‍ സെക്യുരിറ്റി ഏജന്‍സി എന്നിവര്‍ ചേര്‍ന്നായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Ads by Google
TRENDING NOW