Friday, March 24, 2017 Last Updated 33 Min 46 Sec ago English Edition
Todays E paper
Saturday 07 Jan 2017 01.04 AM

എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു

uploads/news/2017/01/68083/1.jpg

അമ്പലപ്പുഴ: ഐതിഹ്യ സ്‌മരണകളുണര്‍ത്തി എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു. ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ ഇന്നലെ പുലര്‍ച്ചെയാണ്‌ സംഘം യാത്രയായത്‌.
ക്ഷേത്രം മേല്‍ശാന്തി കിഴക്കേ ഗോപുര നടയില്‍ പ്രത്യേകം തയാറാക്കിയ സ്‌ഥലത്ത്‌ പേട്ടതുള്ളലിന്‌ എഴുന്നള്ളിക്കാനുള്ള സ്വര്‍ണ തിടമ്പിന്റെ പൂജ ആരംഭിച്ചതോടെയാണ്‌ ചടങ്ങുകള്‍ക്ക്‌ തുടക്കമായത്‌. ഇതിനു ശേഷം മേല്‍ശാന്തി കണ്ണമംഗലം കേശവന്‍ നമ്പൂതിരി സ്വര്‍ണത്തിടമ്പ്‌ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ക്ക്‌ കൈമാറി. തുടര്‍ന്ന്‌ തിടമ്പ്‌ പ്രത്യേകം തയാറാക്കിയ അലങ്കരിച്ച രഥത്തിലേക്ക്‌ എഴുന്നള്ളിച്ചശേഷം ഘോഷയാത്ര ആരംഭിച്ചു.
നൂറുകണക്കിന്‌ സ്വാമി ഭക്‌തന്മാരുടെ അകമ്പടിയോടെയാണ്‌ രഥഘോഷയാത്ര എരുമേലിയിലേയ്‌ക്ക്‌ പുറപ്പെട്ടത്‌. 51 ദിവസത്തെ അന്നദാനത്തിനും, പതിനെട്ട്‌ ആഴീപൂജകള്‍ക്കും ശേഷമാണ്‌ അമ്പലപ്പുഴ സംഘം എരുമേലി പേട്ടതുള്ളലിനായി യാത്ര തിരിച്ചത്‌. എണ്‍പതില്‍പരം ക്ഷേത്രങ്ങള്‍ ഉള്‍പ്പടെ നൂറില്‍ പരം സ്‌ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സംഘം പത്തിന്‌ എരുമേലിയില്‍ എത്തും. 11 നാണ്‌ എരുമേലിയില്‍ പേട്ടതുള്ളല്‍ . മകരവിളക്കിന്റെ പിറ്റേ ദിവസം മാളികപ്പറത്തു നിന്നു സന്നിധാനത്തേക്ക്‌ അമ്പലപ്പുഴ സംഘത്തിന്റെ ശീവേലിയും തുടര്‍ന്ന്‌ കര്‍പ്പൂരാഴി പൂജയും നടത്തി പത്തുനാള്‍ നീളുന്ന തീര്‍ഥാടനത്തിന്‌ സമാപനം കുറിച്ച്‌ പതിനൊന്നിന്‌ രാത്രിയില്‍ സംഘം മലയിറങ്ങും.
ദേവസ്വം ബോര്‍ഡ്‌ അംഗം അജയ്‌ തറയിലും സംഘത്തെ നയിക്കുവാന്‍ എത്തിയിരുന്നു. സംഘം പ്രസിഡന്റ്‌ എന്‍.ഗോപാലകൃഷ്‌ണപിള്ള , സെക്രട്ടറി എന്‍. മാധവന്‍കുട്ടി നായര്‍, വൈസ്‌ പ്രസിഡന്റ്‌ ആര്‍.ഗോപകുമാര്‍ ,ജോയിന്റ്‌ സെക്രട്ടറി ബിജു, ഖജാന്‍ജി കെ.ചന്ദ്രകുമാര്‍, രഥഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ വേണുഗോപാല്‍ കണ്‍വീനര്‍ ആര്‍.മധു എന്നിവര്‍ നേതൃത്വം നല്‍കും.

Ads by Google
Saturday 07 Jan 2017 01.04 AM
YOU MAY BE INTERESTED
TRENDING NOW