Saturday, October 21, 2017 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 06 Jan 2017 02.20 PM

വിഷ ഉറുമ്പുകളുടെ കടിയേറ്റ സ്ത്രീയ്ക്ക് ദാരുണാന്ത്യം

uploads/news/2017/01/68028/kil.jpg

ലാസ്പാസ് : മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട യുവതിയെ വിഷ ഉറുമ്പുകള്‍ കടിച്ചുകൊന്നു. ബൊളീവിയന്‍ തലസ്ഥാനമായ ലാസ്പാസിന് സമീപത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിലെ ഒരാളുടെ കാര്‍ കാണാതായ സംഭവത്തിലാണ് അന്‍പത്തിരണ്ടുകാരിയേയും മക്കളേയും നാട്ടുകാര്‍ പിടികൂടി മര്‍ദിച്ച ശേഷം മരത്തില്‍ കെട്ടിയിട്ടത്. വിവരം അറിഞ്ഞെത്തിയ പോലീസ് മൂവരെയും നാട്ടുകാരില്‍ നിന്നും മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവരുടെ മരണം വിഷ ഉറുമ്പുകളുടെ കടിയേറ്റതു മൂലമാണെന്ന് കണ്ടെത്തിയത്. യുവതിയുടെ ശ്വാസനാളത്തിനാണ് കടിയേറ്റതെന്നും തുടര്‍ന്ന് വിഷം ശരീരത്തിലേയ്ക്ക് വ്യാപിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ നാട്ടുകാരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Ads by Google
Advertisement
Friday 06 Jan 2017 02.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW