Tuesday, October 24, 2017 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 06 Jan 2017 02.02 PM

ആത്മഹത്യാ ടൂറിസത്തിന് സ്വിറ്റസർലണ്ടിലേക്ക് ഒഴുക്ക്

uploads/news/2017/01/68023/suicide.jpg

സൂറിക്: ആത്മഹത്യാ ടൂറിസത്തിന് വേണ്ട സഹായം ഒരുക്കുന്ന സ്വിറ്റസർലണ്ടിലെ സംഘടനയായ ഡിഗ്നിറ്റാസ് 2016 ൽ 201 പേർക്ക് മരണം ഒരുക്കിയതായി പ്രസ്താവനയിൽ അറിയിച്ചു. ഡിഗ്നിറ്റാസിൽ നിന്നും മരണം സ്വീകരിച്ചവരിൽ ആറ് പേർ മാത്രമാണ് സ്വിറ്റസർലണ്ട്കാർ. ബാക്കി വരുന്ന 195 പേരും വിദേശത്തു നിന്നും സ്വിറ്റസർലണ്ടിൽ ആത്മഹത്യാ ടൂറിസത്തിനായി വന്നവരാണ്. ജർമനി 73, യു കെ 47, ഫ്രാൻസ് 30 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കണക്ക്. ഓസ്ട്രിയ, ഇസ്രായേൽ, യു എസ്, കാനഡ എന്നീ രാജ്യങ്ങളിൽ നിന്ന് പോലും മരിക്കാനായി സ്വിറ്റസർലണ്ടിലേക്കു ആളുകൾ എത്തിയതായി ഡിഗ്നിറ്റാസ് പറയുന്നു. ഇതേപോലെ മരണത്തിനു സൗകര്യം ചെയ്തു കൊടുക്കുന്ന സ്വിറ്റസർലണ്ടിലെ മറ്റൊരു ഓർഗനൈസേഷനായ എക്സിറ്റിന്റെ കണക്കുകൾ കൂടെ കൂട്ടിയാൽ, സ്വിറ്റസർലണ്ടിലേക്കു മരണത്തിനായി പ്രതിവർഷം വരുന്നവരുടെ എണ്ണം ഇനിയും ഉയരും.

ഡോക്ടറുടെ സാക്ഷ്യപത്രമുള്ള, ചികിൽസിച്ചാൽ സുഖപ്പെടാത്ത രോഗപീഡകൾ അനുഭവിക്കുന്നവർക്ക് ജീവിതം അവസാനിപ്പിക്കണമെന്ന് നിശ്ചയിച്ചാൽ അതിന് വേണ്ട സൗകര്യങ്ങളാണ് ഡിഗ്നിറ്റാസ്, എക്സിറ്റ് പോലുള്ള സംഘടനകൾ നിശ്ചിത ഫീസ് ഈടാക്കി ചെയ്തു കൊടുക്കുന്നത്. ദയാവധത്തിന് ഒട്ടുമിക്ക രാജ്യങ്ങളിലും അനുമതി ഇല്ലാത്തപ്പോൾ, സ്വിറ്റസർലന്റിൽ അതിന് അനുമതിയുള്ളതാണ് ആത്മഹത്യാ ടൂറിസ്റ്റുകൾ മുതലെടുക്കുന്നത്.
ഡിഗ്നിറ്റാസ് സംഘടനയിൽ അംഗത്വം എടുക്കുന്നവർക്കാണ് ഇവർ ഈ സൗകര്യങ്ങൾ ചെയ്യുന്നത്. ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ അധികവും. 7764 പേർക്കാണ് നിലവിൽ ഡിഗ്നിറ്റാസിൽ അംഗത്വം ഉള്ളത്. ഇതിൽ 473 പേർ 2016 ൽ മാത്രം പുതുതായി അംഗത്വം എടുത്തത് അതിനു മുമ്പുള്ള വർഷത്തേക്കാൾ ഒമ്പത് ശതമാനം കൂടുതലാണ്. എന്നാൽ മരണം സ്വീകരിച്ചവരുടെ എണ്ണം 222 ൽ നിന്നും 201 ലേക്ക് പോയ വർഷം കുറഞ്ഞെന്നും ഡിഗ്നിറ്റാസ് വ്യക്തമാക്കി.

ടിജി മറ്റം

Ads by Google
Advertisement
Friday 06 Jan 2017 02.02 PM
YOU MAY BE INTERESTED
TRENDING NOW