Saturday, June 24, 2017 Last Updated 3 Min 20 Sec ago English Edition
Todays E paper
Friday 06 Jan 2017 01.57 PM

വിന്ററിൽ വിറച്ഛ് സ്വിറ്റ്സർലൻഡ്

uploads/news/2017/01/68020/swiz.jpg

സൂറിക്: ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വന്നിടുവേൻ എന്ന് പറഞ്ഞപോലായിരുന്നു സ്വിറ്റസർലണ്ടിൽ വിന്ററിന്റെ ഒരു ഒന്ന്‌ഒന്നര വരവ്. പുസ്സ്‌റൈൻ, ഗ്രിൻഡൽവാൾഡ്, ബ്രൗൺവാൾഡ് പ്രദേശങ്ങളിൽ 30 സെന്റിമീറ്റർ വരെ ഉയരത്തിലാണ് മഞ്ഞുവീണത്.
ക്രിസ്മസിന് 20 ഡിഗ്രി സെന്റിഗ്രേഡ് വരെ താപനില ഉയർന്നിടത്, ജനുവരി രണ്ടു മുതൽ ആരംഭിച്ച കനത്ത മഞ്ഞുവീഴ്ച വെള്ളിയാഴ്ചയോടെ മയപ്പെടുമെന്നും, എന്നാൽ മണിക്കൂറിൽ 79 മുതൽ 136 കി.മി. വേഗതയിൽ വീശുന്ന കാറ്റുകൂടേ ചേരുമ്പോൾ, വരും ദിവസ്സങ്ങളിൽ പകൽ സമയത്തും താപനില മൈനസ് 15 വരെ താഴാമെന്നും മെറ്റയോ സ്വിസ്സ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാത്രിയിൽ ഒബെർ ഇങ്കാടിൻ മേഖലയിൽ മൈനസ് 35 വരെ താഴുമെന്നാണ് പ്രവചനം.

കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് സ്വിറ്റസർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി 250 ഓളം റോഡപകടങ്ങളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. അർഗാവ് പ്രവിശ്യയിലുണ്ടായ അപകടത്തിൽ മുന്ന് പേർ മരണമടഞ്ഞു. മറ്റ് അപകടങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റു. സെന്റ് ഗാലൻ, സൂറിക് പ്രവിശ്യകളിലാണ് ഏറ്റവും അധികം അപകടങ്ങൾ നടന്നത്. പോലീസ്, ഫയർഫോഴ്‌സ്, എയർ ആംബുലൻസ്, മെഡിക്കൽ എമെർജൻസി വിഭാഗങ്ങൾ രാപകൽ ശ്രമിച്ചാണ് പ്രശ്നങ്ങൾ തരണം ചെയ്തത്. ക്രിസ്മസ് അവധികഴിഞ്ഞു തിങ്കളാഴ്ചയാണ് സ്‌കൂളുകൾ തുറക്കുന്നത്.
മഞ്ഞുവീഴ്ചമൂലം ഹൈവേകളിലും, സിറ്റികളിലും ഗതാഗതം തടസ്സപ്പെട്ടു. എ വൺ ഹൈവേയിൽ വ്യാഴാഴ്ച സെന്റ് ഗാലൻ ഡയറക്ഷനിൽ 30 കി.മീ ദൂരത്തിലാണ് വാഹനങ്ങൾ ബ്ലോക്കിൽ കുടുങ്ങികിടന്നത്. ബസ്സുകൾ വൈകി ഓടിയപ്പോൾ, ട്രെയിൻ ഗതാഗതം കാര്യമായ തടസ്സങ്ങളില്ലാതെ പോയി. 7400 ഓളം ഗ്യാസ്, ഇലക്ട്രിക് ഹീറ്ററുകൾ പാളങ്ങളിൽ ഘടിപ്പിച്ചാണ് സ്വിസ് റെയിൽ മഞ്ഞുവീഴ്ചയെ നേരിട്ടത്. വിന്റർസ്‌പോർട്സ് കേന്ദ്രങ്ങൾ ആവശ്യത്തിന് മഞ്ഞു ലഭിച്ച ആശ്വാസത്തിലാണ്‌. എന്നാൽ മഞ്ഞിടിച്ചിലിനെതിരെ കരുതി ഇരിക്കണമെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി.

-ടിജി മറ്റം

Ads by Google
Friday 06 Jan 2017 01.57 PM
YOU MAY BE INTERESTED
TRENDING NOW