Monday, May 21, 2018 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 06 Jan 2017 01.18 AM

തെരഞ്ഞെടുപ്പിലെ മതം സുപ്രീം കോടതി വിധിയുടെ അപ്രായോഗികതകള്‍

uploads/news/2017/01/67707/1op.jpg

മഹാരാഷ്‌ട്രയില്‍ മതാടിസ്‌ഥാനത്തില്‍ വോട്ട്‌ അഭ്യര്‍ഥിച്ചതിന്റെ പേരില്‍ തെരഞ്ഞെടുപ്പ്‌ അസാധുവാക്കപ്പെട്ട ബി.ജെ.പി. നേതാവ്‌ അഭിരാംസിങ്‌ സമര്‍പ്പിച്ച അപ്പീലും മറ്റു പൊതുതാല്‍പ്പര്യഹര്‍ജികളും സുപ്രീം കഴിഞ്ഞ ദിവസം തീര്‍പ്പാക്കി. മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട്‌ തേടുന്നത്‌ നിയമവിരുദ്ധമാണെന്നു കോടതി വ്യക്‌തമാക്കി. തെരഞ്ഞെടുപ്പ്‌ മതനിരപേക്ഷ പ്രക്രിയയാണ്‌. അതനുസരിച്ചുള്ള നടപടിക്രമം പാലിക്കേണ്ടത്‌ അനിവാര്യമാണ്‌. െദെവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ തെരഞ്ഞെടുപ്പ്‌ വ്യക്‌തിപരമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഏഴംഗ ബഞ്ചില്‍ മൂന്നു ന്യായാധിപര്‍ വിധിയോട്‌ വിയോജിച്ചു. വിധി ഭരണഘടനാവകാശങ്ങളെ ഹനിക്കുന്നതാണെന്നു വിയോജിച്ചവര്‍ അഭിപ്രായപ്പെട്ടു. ജനപ്രാതിനിധ്യ നിയമം 123 (3) ഉപവകുപ്പിലെ വ്യക്‌തിയുടെ മതത്തിന്റെ പേരിലുള്ള പ്രചാരണം എന്ന പരാമര്‍ശത്തിന്റെ പേരിലാണ്‌ അഭിപ്രായവ്യത്യാസം ഉണ്ടായത്‌. ഈ പരാമര്‍ശത്തില്‍, എല്ലാ വോട്ടര്‍മാരുടെയും സ്‌ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും മതവും ജാതിയും സമുദായവും ഉള്‍പ്പെടുമെന്ന നിലപാടാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ടി.എസ്‌. താക്കൂറും ജസ്‌റ്റിസുമാരായ എം ബി. ലോക്കൂര്‍, എസ്‌.എ. ബോബ്‌ഡെയും എല്‍ നാഗേശ്വരറാവുവും സ്വീകരിച്ചത്‌. എന്നാല്‍, വ്യക്‌തിയുടെ മതമെന്ന പരാമര്‍ശം സ്‌ഥാനാര്‍ഥിയുടെ മതമായി കണ്ടാല്‍മതിയെന്നായിരുന്നു വിയോജിപ്പ്‌ രേഖപ്പെടുത്തിയ ജസ്‌റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത്‌, ഡി.െവെ. ചന്ദ്രചൂഡ്‌ എന്നിവരുടെ നിലപാട്‌.

വിധിയിലെ അവ്യക്‌തതകള്‍,
അപ്രായോഗികതകള്‍

തിരഞ്ഞെടുപ്പിലെ വോട്ട്‌ പിടുത്തത്തിനു മതം ഉപയോഗിച്ചാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ അഴിമതി എന്ന വകുപ്പില്‍പ്പെടുത്തി കേസെടുക്കുകയും തെളിയിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പ്‌ റദ്ദാക്കുക വരെ ചെയ്യാം എന്നതാണ്‌ കോടതി വിധിയുടെ കാതല്‍ .
Disqualification on groun dof corrupt practices.(1) The case of every person foun dguitly of a corrupt practice by an oredr unedr section 99 shall be submitte,d as soon as may be, after such oredr takes effect, by such authortiy as the Cetnral Government may specify in this behalf, to the Presiednt for edtermination of the question as to whether such person shall be idsqualifie dan dif so, for what perio:d
Provied dthat the perio dfor which any person may be idsqualifie dunedr this subsection shall in no case excee dsix years from the adte on which the oredr maed in relation to him unedr section 99 takes effect. എന്നതാണ്‌ ഈ നിയമത്തില്‍ അഴിമതി കാരണമുള്ള അയോഗ്യതയെക്കുറിച്ചു പറയുന്നത്‌ .
ലളിതമായി പറഞ്ഞാല്‍ തെരഞ്ഞെടുപ്പ്‌ സമയത്തു മതവും അതില്‍ നിന്നുയരുന്ന സാമുദായിക വികാരവും ചൂഷണം ചെയ്‌തു ജയിക്കുന്നവര്‍ THE REPRESENTATION OF THE PEOPLE ACT, 1951 പ്രകാരം കുറ്റകൃത്യം ചെയ്‌തവരായി കണക്കാക്കും. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുതേടരുതെന്ന സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണ്‌ . എന്നാല്‍, നിയമത്തിന്റെ പ്രായോഗികതയെക്കുറിച്ചു സന്ദേഹമുണ്ട്‌. കാരണം, ഇന്നു ജാതിയുടെയും മതത്തിന്റെയും പേരിലാണു മിക്ക രാഷ്‌ട്രീയ പാര്‍ട്ടികളും വോട്ട്‌ തേടുന്നത്‌ . സ്‌ഥാനാര്‍ത്ഥി നിര്‍ണയത്തിലെങ്കിലും ഇക്കാര്യങ്ങള്‍ സ്വാധീനിക്കുന്നുണ്ട്‌. കമ്മ്യൂണിസ്‌റ് പാര്‍ട്ടികള്‍ക്ക്‌ പോലും ഇതില്‍നിന്നു മാറി നില്‍ക്കാനാവില്ല .
മതത്തിനു പുറമെ വംശം, വര്‍ണം, ഭാഷ എന്നീ അടിസ്‌ഥാനത്തിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാടില്ലെന്നാണു കോടതി വിധി. എന്നാല്‍, ഈ കാഴ്‌ചപ്പാട്‌ തെറ്റായ ഫലം ഉളവാക്കാനും സാധ്യതയുണ്ട്‌. പട്ടികജാതി, പട്ടിക വര്‍ഗക്കാരുടെ സംവരണം തെരഞ്ഞെടുപ്പു വിഷയമായി പറഞ്ഞാല്‍പോലും വിധിക്ക്‌ എതിരാണെന്നുവരാം. ഇതുകൂടി കണക്കിലെടുത്താണ്‌ മൂന്നു ജഡ്‌ജിമാരുടെ വിയോജനക്കുറിപ്പ്‌. പാര്‍ലമെന്റാണ്‌ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്ന വിയോജിപ്പ്‌ രേഖപ്പെടുത്തിയ ജഡ്‌ജിമാരുടെ കാഴ്‌ചപ്പാടാണ്‌ വിധിയുടെ അന്തസത്തയേക്കാള്‍ ജനാധിപത്യപരമായും നിയമപരമായും ഉയര്‍ന്നു നില്‍ക്കുന്നത്‌.
മതത്തിന്റെ അടിസ്‌ഥാനത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത്‌ അധമമായ രീതിയാണെന്നുമുള്ള വിധിയെ സ്വാഗതം ചെയ്യുമ്പോള്‍തന്നെ ഭാഷ, ജാതി, വര്‍ണം എന്നിവയെ ഇക്കൂട്ടത്തില്‍ ചേര്‍ക്കാമോ എന്ന ചോദ്യം ഉയരുന്നുണ്ട്‌. കാരണം വ്യത്യസ്‌ത രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളുടെ നിലപാടുതറകള്‍ ഇത്തരം ജാതി,മത, വര്‍ണ്ണ,കീഴാള, സവര്‍ണ അവസ്‌ഥകളില്‍ രൂപപ്പെട്ടതാണ്‌.

ഉദാഹരണങ്ങള്‍
മായാവതിയുടെ ബി.എസ്‌.പിയുടെ വോട്ടുബാങ്കില്‍ ഭൂരിപക്ഷം ദളിതരാണ്‌. ആദിവാസികള്‍ നേരിടുന്ന സാമൂഹിക വിവേചനവും മറ്റും ഉന്നയിക്കാന്‍ രാഷ്‌ട്രീയനേതാക്കള്‍ക്ക്‌ അവകാശമുണ്ട്‌. കേരളത്തിലെ മുസ്ലിം ലീഗ്‌ ഉള്‍പ്പടെയുള്ള മുസ്ലിം ന്യൂനപക്ഷ സംഘടനകള്‍ മുസ്ലിം സമുദായത്തിന്റെ മാത്രം താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തി രാഷ്ര്‌ടീയ പ്രവര്‍ത്തനം നടത്തുന്നവരാണ്‌. മാണിയുടേത്‌ ഉള്‍പ്പടെയുള്ള കേരളാ കോണ്‍ഗ്രസുകളുടേത്‌ ക്രിസ്‌ത്യന്‍ താല്‍പര്യങ്ങളാണ്‌. തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്‌ട്രീയത്തിനല്ലാതെ മറ്റൊന്നിനും വേരോട്ടം ലഭിച്ചിട്ടില്ല . സുപ്രീംകോടതി വിധിയുടെ വ്യാഖ്യാനത്തില്‍ ദ്രാവിഡപരമായി വര്‍ഗവല്‍ക്കരിക്കപ്പെട്ട ഒരു രാഷ്‌ട്രീയ പൈതൃകത്തെ അന്നാട്ടിലെ പ്രസ്‌ഥാനങ്ങള്‍ക്ക്‌ ത്യജിക്കേണ്ടതായി വരും .

ഹിന്ദുത്വം മതമോ , ജീവിതക്രമമോ
ഹിന്ദുത്വം സംബന്ധിച്ച്‌ 1995ലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ ടീസ്‌റ്റ സെതല്‍വാദ്‌ ഉള്‍പ്പടെ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഹിന്ദു എന്നത്‌ മതമല്ലെന്നും ജീവിതരീതിയാണെന്നുമുള്ള ജസ്‌റ്റിസ്‌ ജെ എസ്‌ വര്‍മ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്‌ പുനഃപരിശോധിക്കേണ്ടതില്ലെന്നായിരുന്നു സുപ്രീംകോടതി വ്യക്‌തമാക്കിയത്‌. മതനേതാക്കള്‍ അനുയായികളോട്‌ രാഷ്‌ട്രീയകക്ഷികള്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ നിര്‍ദേശിക്കുന്നത്‌ ജനപ്രാതിനിധ്യനിയമലംഘനമാണോയെന്ന കാര്യമാണ്‌ പരിശോധിക്കുന്നതെന്നും ഹിന്ദുത്വം ഇഴകീറി പരിശോധിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്‌.
ഈ നിലപാട്‌ അവ്യക്‌തവും തീവ്ര ഹൈന്ദവ വലതുപക്ഷ രാഷ്‌ട്രീയ ധാരയെ സഹായിക്കുന്നതാണ്‌. എങ്ങനെയെന്നാല്‍ കേരളാ കോണ്‍ഗ്രസുകാര്‍ പരസ്യമായി ക്രിസ്‌ത്യന്‍ രാഷ്‌ട്രീയം പറയാനും മുസ്ലിം ലീഗടക്കമുള്ള പാര്‍ട്ടികള്‍ മുസ്ലിം രാഷ്‌ട്രീയം ഉന്നയിക്കാനും പ്രയാസപ്പെടുമ്പോള്‍ ഹിന്ദുത്വം ഒരു മതമല്ലെന്ന നിരീക്ഷണത്തിന്റെ സൗജന്യങ്ങള്‍ ഉപയോഗിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ക്ക്‌ വലതുപക്ഷ, സവര്‍ണ, വര്‍ഗീയ ഹൈന്ദവത തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കാന്‍ കഴിയും.
പ്രത്യയശാസ്‌ത്രപരമായി ഹിന്ദുത്വം മതമല്ല ജീവിതരീതിയാണ്‌ എന്നത്‌ ചേലുള്ള ഒരു പ്രയോഗമാണ്‌. പക്ഷേ , രാഷ്‌ട്രീയ പ്രയോഗ പരിസരങ്ങളില്‍ അതൊരു മതം തന്നെയാണ്‌. ആ വസ്‌തുതാബോധ്യത്തില്‍നിന്ന്‌ തെന്നിമാറി ഹൈന്ദവ ഫാസിസത്തിന്റെ കാലത്ത്‌ ഒരു ജുഡീഷ്യല്‍ നിരീക്ഷണമുണ്ടാകുമ്പോള്‍ അത്‌ നിര്‍ഭാഗ്യകരമാണ്‌.
എന്തായാലും, രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ മാത്രമല്ല , ജീവശ്വാസത്തില്‍പ്പോലും മതത്തിലും , സാമുദായികതയിലും കുളിച്ചു നില്‍ക്കുന്ന ഒരു മഹാരാജ്യത്ത്‌ ഈ കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ജഹാംഗീര്‍ റസാഖ്‌ പാലേരി

Ads by Google
Friday 06 Jan 2017 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW