Thursday, May 25, 2017 Last Updated 22 Min 17 Sec ago English Edition
Todays E paper
Friday 06 Jan 2017 01.10 AM

അര്‍ത്തുങ്കല്‍ ദേവാലയ ആശീര്‍വാദം എട്ടിന്‌; മകരം തിരുനാളിനു പത്തിനു കൊടിയേറും

uploads/news/2017/01/67701/1.jpg

ചേര്‍ത്തല: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസലിക്കയിലെ 371-ാമത്‌ മകരം തിരുനാളിനു പത്തിനു കൊടിയേറും. പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ ദേവാലയത്തിന്റെ ആശിര്‍വാദം എട്ടിന്‌ നടക്കും.
ദേവാലയം ആശീര്‍വദിച്ചതിന്റെ ജൂബിലി വര്‍ഷത്തിലാണ്‌ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന്‌ റെക്‌ടര്‍ ഫാ. ക്രിസ്‌റ്റഫര്‍.എം അര്‍ഥശേരില്‍, സഹവികാരിമാരായ ഫാ. സെബാസ്‌റ്റ്യന്‍ ജൂഡോ മൂപ്പശേരി, ഫാ. ബെന്‍സി സെബാസ്‌റ്റ്യന്‍ കണ്ടനാട്‌, ട്രസ്‌റ്റിമാരായ കെ.ജി നെല്‍സണ്‍, ബെന്നി ജോയി, സെബാസ്‌റ്റ്യന്‍ കുടിയാശേരില്‍, സുനില്‍ ബനിയാച്ചന്‍ എന്നിവര്‍ അറിയിച്ചു.
ദേവാലയഭിത്തിയില്‍ തേക്കുതടി ഉപയോഗിച്ച്‌ പാനല്‍ ചെയ്യുകയും അള്‍ത്താര, ബലിപീഠം എന്നിവ പുനര്‍നിര്‍മിക്കുകയും ചെയ്‌തു. മനോഹരമായ പൂന്തോട്ടവും വാഹന പാര്‍ക്കിങ്‌ സൗകര്യവുമൊരുക്കി. പുതിയ കൊടിമരത്തിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കി.
എട്ടിന്‌ ഉച്ചയ്‌ക്ക്‌ 3.30 ന്‌ മദ്‌ബഹയുടെയും ബലിപീഠത്തിന്റെയും പ്രതിഷ്‌ഠ. തുടര്‍ന്ന്‌ നടക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ സമൂഹബലിയില്‍ ആലപ്പുഴ രൂപതാ ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാര്‍മികത്വം വഹിക്കും.
6.30 ന്‌ ചേരുന്ന ജൂബിലി സമ്മേളനം ധനമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യും. ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ അധ്യക്ഷ പ്രസംഗവും ജൂബിലി പ്രഖ്യാപനവും നിര്‍വഹിക്കും.
സാമൂഹ്യനീതി വകുപ്പ്‌ സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഗാനരചയിതാവ്‌ വയലാര്‍ ശരത്‌ചന്ദ്രവര്‍മ ജൂബിലി വര്‍ഷ സംഗീത ആല്‍ബം -ഹൃദയതാലം- പ്രകാശനം ചെയ്യും.
ഒന്‍പതിന്‌ വൈകിട്ട്‌ അഞ്ചിന്‌ പുതിയതായി നിര്‍മിച്ച കൊടിമരത്തിന്റെ ആശീര്‍വാദം, ദിവ്യബലി- റവ. ഡോ. ജെയിംസ്‌ ആനാപറമ്പില്‍. പത്തിന്‌ ഉച്ചയ്‌ക്ക്‌ രണ്ടിന്‌ പാലായില്‍ നിന്നുള്ള പതാക പ്രയാണം ആലപ്പുഴ മൗണ്ട്‌ കാര്‍മല്‍ കത്തീഡ്രലില്‍ എത്തിച്ചേരും. മൂന്നിന്‌ ഇവിടെ നിന്ന്‌ അര്‍ത്തുങ്കലിലേക്ക്‌ പ്രയാണം ആരംഭിക്കും. ഏഴിന്‌ ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ തിരുനാളിനു കൊടിയേറ്റും.
11 ന്‌ രാവിലെ അഞ്ചിനും വൈകിട്ട്‌ അഞ്ചിനും ദിവ്യബലി, 12 ന്‌ രാവിലെ 10.30 ന്‌ വിശുദ്ധ കുര്‍ബാന- ഫാ. ജോര്‍ജ്‌ മാവുംകൂട്ടത്തില്‍, വൈകിട്ട്‌ ആറിന്‌ ദിവ്യബലി. 13 ന്‌ വൈകിട്ട്‌ ആറിന്‌ വിശുദ്ധ കുര്‍ബാന, 14 ന്‌ വൈകിട്ട്‌ അഞ്ചിന്‌ ജപമാല, നൊവേന, ലിറ്റനി, തുടര്‍ന്ന്‌ ദിവ്യബലി. 15 ന്‌ വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ മാധ്യസ്‌ഥ പ്രാര്‍ഥനാദിനം. രാവിലെ അഞ്ചിനും ഏഴിനും ഒന്‍പതിനും ദിവ്യബലി, 11 ന്‌ സിറോ മലബാര്‍ റീത്തില്‍ ആഘോഷമായ കുര്‍ബാന- ഫാ. സെബാസ്‌റ്റ്യന്‍ ചാമത്തറ.
വൈകിട്ട്‌ ഏഴിന്‌ സാംസ്‌കാരിക സമ്മേളനം മന്ത്രി മാത്യു ടി. തോമസ്‌ ഉദ്‌ഘാടനം ചെയ്യും. ആലപ്പുഴ രൂപതാ വികാരി ജനറാള്‍ മോണ്‍. പയസ്‌ ആറാട്ടുകുളം അധ്യക്ഷത വഹിക്കും. മന്ത്രി പി. തിലോത്തമന്‍ കലാസന്ധ്യ ഉദ്‌ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എം.പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
16 ന്‌ വൈകിട്ട്‌ ആറിന്‌ ദിവ്യബലി. 17 ന്‌ രാവിലെ 11 ന്‌ ദിവ്യകാരുണ്യ ആരാധന. 18 ന്‌ രാവിലെ അഞ്ചിന്‌ പ്രസിദ്ധമായ നടതുറക്കല്‍, തുടര്‍ന്ന്‌ ദിവ്യബലി. 19 ന്‌ രാവിലെ ഒന്‍പതിനും 10.30 നും വൈകിട്ട്‌ ആറിനും രാത്രി 11 നും വിശുദ്ധ കുര്‍ബാന.
20 ന്‌ തിരുനാള്‍ ദിനം. പുലര്‍ച്ചെ 5.30 മുതല്‍ രാവിലെ ഒന്‍പത്‌ വരെ ദിവ്യബലി, 11 ന്‌ കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസ്‌ പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി, ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ആഘോഷമായ തിരുനാള്‍ ദിവ്യബലി -മോണ്‍. പയസ്‌ ആറാട്ടുകുളം, 4.30 ന്‌ തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. ഫാ. സെബാസ്‌റ്റ്യന്‍ ചുള്ളിക്കല്‍ കാര്‍മികനാകും. ഏഴിനും രാത്രി ഒന്‍പതിനും ദിവ്യബലി. 21 ന്‌ വൈകിട്ട്‌ നാലിന്‌ ദിവ്യബലി. 22 ന്‌ ദൈവദാസന്‍ മോണ്‍.
റെയ്‌നോള്‍ഡ്‌ പുരയ്‌ക്കല്‍ അനുസ്‌മരണ ദിനം. രാവിലെ 11 ന്‌ പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി. വൈകിട്ട്‌ ആറിന്‌ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍ കാര്‍മികനാകും.
23, 24, 25 തീയതികളില്‍ വൈകിട്ട്‌ ആറിന്‌ ദിവ്യബലി. 26 ന്‌ ദൈവദാസന്‍ ഫാ. പ്രസന്റേഷന്‍, മദര്‍ ഫെര്‍ണാണ്ട റീവ അനുസ്‌മരണ ദിനം. ഉച്ചയ്‌ക്ക്‌ മൂന്നിന്‌ ദിവ്യബലി. 27 ന്‌ ഉച്ചയ്‌ക്ക്‌ മൂന്നിന്‌ തിരുനാള്‍ സമൂഹബലി, 4.30 ന്‌ പ്രദക്ഷിണം, രാത്രി 10.30 ന്‌ കൃതജ്‌ഞതാ സമൂഹബലി, തിരുസ്വരൂപ വന്ദനം, 12 ന്‌ തിരുസ്വരൂപ നടയടയ്‌ക്കല്‍.

Ads by Google
Friday 06 Jan 2017 01.10 AM
YOU MAY BE INTERESTED
TRENDING NOW