Thursday, June 22, 2017 Last Updated 2 Min 12 Sec ago English Edition
Todays E paper
Thursday 05 Jan 2017 03.47 PM

ആയുധം കൈവശം വെക്കുന്നവരുടെ എണ്ണത്തില്‍ സ്വിസ്സില്‍ വന്‍ വര്‍ദ്ധനവ്

uploads/news/2017/01/67651/eu-4.jpg

സൂറിക്: സ്വിസ്സിലെ എല്ലാ സംസ്ഥാനങ്ങളിലും ആയുധം കൈവശം വെക്കുന്നവരുടെ എണ്ണത്തില്‍ പോയ വര്ഷം വന്‍ വര്‍ദ്ധനവ് ഉണ്ടായതായി സ്വിസ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 2014 മുതലാണ് ആയുധം കൈവശം വെക്കുന്ന ട്രെന്‍ഡ് വര്‍ധിച്ചത്. അഭയാര്‍ത്ഥി പ്രവാഹവും, യൂറോപ്പില്‍ അടുത്തകാലത്തുണ്ടായ ഭീകരാക്രമങ്ങളും, ആയുധം കൈവശം വെക്കുന്ന നിയമം താമസ്സിയാതെ കര്‍ശനമാക്കുന്നതിനു മുമ്പ് അത് കരസ്ഥമാക്കുക എന്നതുമാണ് ഇതിന്റെ പ്രചോദനം എന്നും സ്വിസ് ടെലിവിഷന്‍ പറയുന്നു.

ഗ്ലാറ്‌സ്, സോളോതൂണ്‍, തുര്‍ഗാവ് എന്നീ പ്രവിശ്യകളില്‍ ആയുധം കൈവശം വെക്കാനുള്ള അനുമതി തേടിയുള്ള അപേക്ഷകളില്‍ 30 ശതമാനത്തോളം വര്‍ധനവുണ്ടായി. ആര്‍ഗാവ്, സുഗ് എന്നീ കണ്‍ടോണുകളിലും അപേക്ഷയില്‍ വളരെ മുന്നിലാണ്. ഭൂരിഭാഗം അപേക്ഷകളിലും അനുകൂലമായ തീരുമാനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. സ്വയ രക്ഷക്കായി വനിതകള്‍ കൂടുതലായി അപേക്ഷ നല്‍കിയത്, പോയ വര്‍ഷത്തെ പ്രത്യേകതയായും സ്വിസ് ടെലിവിഷന്‍ പറയുന്നു.

യൂറോപ്പ്യന്‍ യൂണിയന്‍ ആയുധം കൈവശം വെക്കുന്ന നിയമം കര്‍ശനമാക്കുന്നതിന്റെ അവസാന മിനുക്കുപണികളിലാണ്. ഷെന്‍ഗണര്‍ ഉടമ്പടിയില്‍ വരുന്ന സ്വിസ്സിലും ഈ നിയമം നടപ്പായാല്‍ നിയമങ്ങള്‍ കര്ശനമാക്കേണ്ടി വരും. നിലവില്‍ 18 വയസ്സ് പൂര്‍ത്തിയായ സ്വിസ് ഫെഡറല്‍ ജുഡീഷ്യല്‍ ബുക്കില്‍ പെരുവരാത്ത ആര്‍ക്കും പിസ്റ്റള്‍, റിവോള്‍വര്‍, പമ്പ് ആക്ഷന്‍, സെമി ഓട്ടോമാറ്റിക് ആയുധങ്ങള്‍ കൈവശം വെക്കാനുള്ള അനുമതി തേടിയാല്‍, തടസ്സം കൂടാതെ അനുമതി കിട്ടുന്നത്ര ലഘുവാണ് സ്വിസ്സിലെ ആയുധ നിയമം.

വാര്‍ത്ത അയച്ചത്: ടിജി മറ്റം

Ads by Google
Thursday 05 Jan 2017 03.47 PM
YOU MAY BE INTERESTED
TRENDING NOW