Saturday, January 20, 2018 Last Updated 5 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jan 2017 10.39 AM

ലുഫ്താന്‍സ ഗ്രൂപ്പ് 3000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു

uploads/news/2017/01/67605/eu-3.jpg

സൂറിക്: ലുഫ്താന്‍സ ഗ്രൂപ്പിന്റെ വിവിധ എയര്‌ലൈസുകളില്‍ 3000 ജീവനക്കാരെ ഈ വര്‍ഷം റിക്രൂട്ട് ചെയ്യും. ഇതില്‍ 2200 പേരോളം ക്യാബിന്‍ ക്രൂ വിഭാഗത്തില്‍ ആയിരിക്കുമെന്ന് ലുഫ്താന്‍സയുടെ വക്താവ് ഫ്രാങ്ക്ഫുര്‍ട്ടില്‍ അറിയിച്ചു.

1400 ഓളം പേരെ ലുഫ്താന്‍സയുടെ ഫ്രാങ്ക്ഫര്‍ട്ടിലേയും, മ്യുണിക്കിലെയും സെന്ററുകളിലേക്കായിരിക്കും നിയമിക്കുക. സ്വിസ് എയര്‍ലൈന്‍സില്‍ 500, യുറോവിങ്‌സില്‍ 200, ഓസ്ട്രിയന്‍ എയര്‍ ലൈന്‍സില്‍ 100 എന്നിങ്ങനെയാണ് മറ്റുള്ള ക്യാബിന്‍ ക്രൂ നിയമനം. ലുഫ്താന്‍സ ടെക്‌നിക്കിലെക്ക് 450 ഉം, ഓസ്ട്രിയന്‍ എയര്‍ ലൈന്‍സില്‍ 200 പേരെയും പുതുതായി നിയമിക്കും. ലോകത്ത് ഒട്ടാകെയായി 1.20 ലക്ഷം ജീവനക്കാരാണ് ലുഫ്താന്‍സ ഗ്രൂപ്പിനുള്ളത്.

വാര്‍ത്ത അയച്ചത്: ടിജി മറ്റം

Ads by Google
Thursday 05 Jan 2017 10.39 AM
YOU MAY BE INTERESTED
TRENDING NOW