Sunday, February 25, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jan 2017 01.58 AM

വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ്‌ 16 ലക്ഷം കടന്നു

ശബരിമല: ദര്‍ശനം സുഗമമാക്കുന്നതിന്‌ കേരളാ പോലീസ്‌ ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിങ്ങ്‌ വഴി മണ്ഡലകാലത്ത്‌ ഇതുവരെ ബുക്ക്‌ ചെയ്‌തത്‌ 16 ലക്ഷത്തിലേറെപ്പേര്‍. ഇതില്‍ 7,82,849 പേരാണ്‌ കഴിഞ്ഞ ബുധനാഴ്‌ച വരെ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നേടിയത്‌. തീര്‍ഥാടനം ആരംഭിച്ചശേഷം പമ്പയിലും സന്നിധാനത്തുമുള്ള തിരക്ക്‌ കൂടി പരിഗണിച്ചാണ്‌ ബുക്കിങ്ങ്‌ അനുവദിക്കുന്നത്‌. വെര്‍ച്വല്‍ ക്യൂ കൂപ്പണുമായി പമ്പയിലെ വെരിഫിക്കേഷന്‍ സെന്ററില്‍ എത്തി ബുക്കിങ്ങ്‌ തീയതി ഉറപ്പാക്കി പാസ്‌ വാങ്ങിയ ശേഷമാണ്‌ തീര്‍ഥാടകര്‍ മലകയറ്റം തുടങ്ങേണ്ടത്‌. മരക്കൂട്ടം ചന്ദ്രാനന്ദന്‍ റോഡ്‌ വഴി നടപ്പന്തലില്‍ എത്താമെന്നതാണ്‌ ഈ സംവിധാനത്തിന്റെ നേട്ടം.
ആന്ധ്ര, കര്‍ണാടകം എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള ഭക്‌തരാണ്‌ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ്‌ സംവിധാനം കൂടുതലും ഉപയോഗപ്പെടുത്തിയത്‌. ബുക്കിങ്ങ്‌ അനുവദിച്ച ദിവസം തന്നെ എത്തിച്ചേരണമെന്ന നിബന്ധന പാലിക്കാത്തവരെ ഈ ക്യൂ വഴി പ്രവേശിപ്പിക്കില്ല. സന്നിധാനത്ത്‌ ദര്‍ശനത്തിനായി തല്‍സമയം വേണ്ടിവരുന്ന കാത്തിരിപ്പു സമയം, പമ്പയിലെ വിവിധ പാര്‍ക്കിങ്ങ്‌ സ്‌ഥലങ്ങളിലെ തല്‍സമയ ലഭ്യത, പമ്പയിലെയും സന്നിധാനത്തെയും കാലാവസ്‌ഥ, ശബരിമല റൂട്ട്‌ മാപ്‌ എന്നിവ മൊബൈല്‍ ആപ്പിലും ലഭിക്കും. അടുത്തുള്ള ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, പോലീസ്‌ സ്‌റ്റേഷനുകള്‍ എന്നീ വിവരങ്ങളും ആപ്പ്‌ വഴി അറിയാം.

Ads by Google
Thursday 05 Jan 2017 01.58 AM
YOU MAY BE INTERESTED
TRENDING NOW