Tuesday, February 28, 2017 Last Updated 16 Min 41 Sec ago English Edition
Todays E paper
Thursday 05 Jan 2017 01.58 AM

ദര്‍ശനസമയം നാലുമണിക്കൂര്‍ കൂട്ടിയത്‌ ഭക്‌തര്‍ക്ക്‌ ആശ്വാസം

uploads/news/2017/01/67359/re3.jpg

ശബരിമല: മകരവിളക്കിന്‌ നടതുറന്ന്‌ ആറു ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ വന്‍ ഭക്‌തജനത്തിരക്ക്‌. നാലു മണിക്കൂര്‍ അധിക ദര്‍ശന സമയം അനുവദിച്ചതു വഴി തിരക്കിലും അയ്യപ്പന്മാര്‍ക്ക്‌ വേഗത്തില്‍ ദര്‍ശനം സാധ്യമാകുന്നുണ്ട്‌.മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്ദര്‍ശനത്തിനിടെ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ്‌ ദര്‍ശന സമയം കൂട്ടിയത്‌.
മകരവിളക്ക്‌ കാലത്ത്‌ സാധാരണഗതിയില്‍ അഞ്ചും ആറും മണിക്കൂര്‍ ക്യൂ നിന്നാണ്‌ തീര്‍ഥാടകര്‍ക്ക്‌ ദര്‍ശനം സാധ്യമാകുന്നത്‌.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഭക്‌തര്‍ക്ക്‌ ഗുണകരമായെന്ന്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റും മേല്‍ശാന്തിയും സാക്ഷ്യപ്പെടുത്തി. ദര്‍ശനവും മറ്റു ചടങ്ങുകളും കഴിഞ്ഞാലുടന്‍ മലയിറങ്ങണമെന്ന പോലീസ്‌ നിര്‍ദ്ദേശവും വേഗം വര്‍ധിപ്പിച്ചിട്ടുണ്ട്‌.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ സന്നിധാനത്ത്‌ നെയ്യഭിഷേകം നടത്താന്‍ എത്തുന്ന ഭക്‌തരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുള്ളത്‌. പുലര്‍ച്ചെ മൂന്നിന്‌ നടതുറക്കുന്നതിനും മണിക്കൂറുകള്‍ക്കു മുന്‍പ്‌ ക്യൂവില്‍ സ്‌ഥാനം പിടിച്ചാണ്‌ അയ്യപ്പന്മാര്‍ നെയ്യഭിഷേകം നടത്തുന്നത്‌.
രാവിലെ 11ന്‌ ശേഷം അയ്യപ്പദര്‍ശനത്തിന്‌ എത്തുന്നവരിലധികവും സന്നിധാനത്ത്‌ തങ്ങുന്നതും നെയ്യഭിഷേകത്തതിനായാണ്‌. ഇത്തവണ അഭിഷേകസമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്‌. 16 ലക്ഷത്തിലേറെപ്പേരാണ്‌ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌.

Ads by Google
Thursday 05 Jan 2017 01.58 AM
YOU MAY BE INTERESTED
TRENDING NOW