Friday, September 22, 2017 Last Updated 22 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jan 2017 01.58 AM

ദിവ്യമാതാ അനുസ്‌മരണം: തീര്‍ത്ഥാടന പദയാത്ര

uploads/news/2017/01/67358/re8.jpg

തിരുവല്ല: പൊയ്‌കയില്‍ ദിവ്യമാതാ ദേഹവിയോഗത്തിന്റെ 32-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി പി.ആര്‍.ഡി.എസ്‌. യുവജനസംഘം സംസ്‌ഥാനതലത്തില്‍ സംഘടിപ്പിച്ച ദിവ്യമാതാ അനുസ്‌മരണതീര്‍ത്ഥാടന പദയാത്ര പി.ആര്‍.ഡി.എസ്‌. ആസ്‌ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര്‍നഗറിലെ ശ്രീകുമാരഗുരുദേവ മണ്ഡപത്തില്‍ സമാപിച്ചു.
രാവിലെ പത്തിനു ചുങ്കപ്പാറയിലെ കുളത്തൂര്‍ ദിവ്യമാതാ മണ്ഡപത്തിലും മന്ദിരത്തിലും നടന്ന പ്രാര്‍ത്ഥനയ്‌ക്കുശേഷം ഇരവിപേരൂര്‍ ശ്രീകുമാര്‍നഗറിലേക്ക്‌ ആരംഭിച്ച തീര്‍ത്ഥാടന പദയാത്ര പി.ആര്‍.ഡി.എസ്‌. പ്രസിഡന്റ്‌ വൈ. സദാശിവന്‍ ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറിമാരായ കെ.ഡി. രാജന്‍, സി.കെ. നാരായണന്‍, സംഘം ജനറല്‍ സെക്രട്ടറി അനില്‍ മഠത്തുംഭാഗം, പ്രസിഡന്റ്‌ എം.എന്‍. ശശികുമാര്‍, വൈസ്‌ പ്രസിഡന്റ്‌ രഞ്‌ജിത്‌ പുത്തന്‍ചിറ എന്നിവര്‍ പ്രസംഗിച്ചു. പദയാത്രയുടെ ഏറ്റവും പിന്നിലായി ദിവ്യമാതാവിന്റെ ഛായാചിത്രം പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ എഴുന്നള്ളിച്ചു. രാത്രി ഏഴിന്‌ നു ശ്രീകുമാരഗുരുദേവ മണ്ഡപത്തില്‍ എത്തിച്ചേര്‍ന്ന പദയാത്രികരെ സഭാനേതൃത്വം സ്വീകരിച്ച്‌ പ്രത്യേകപ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന്‌ ഉപവാസഗാനാലാപനവും ആത്മീയയോഗവും നടന്നു. ഇന്നു രാവിലെ എട്ടിനു ശ്രീകുമാരഗുരുദേവ മണ്ഡപത്തില്‍ സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്‍, ഗുരുകുല ഉപശ്രേഷ്‌ഠന്‍ എം. ഭാസ്‌കരന്‍ എന്നിവര്‍ ആത്മീയ പ്രഭാഷണങ്ങള്‍ നടത്തും.

Ads by Google
Advertisement
Thursday 05 Jan 2017 01.58 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW