Tuesday, September 19, 2017 Last Updated 7 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jan 2017 01.58 AM

സന്നിധാനത്ത്‌ ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിയെ നാട്ടിലെത്തിച്ചു

ശബരിമല: ദര്‍ശനത്തിനെത്തി സന്നിധാനത്തുവച്ച്‌ പിതാവില്‍ നിന്നും ഒറ്റപ്പെട്ട പെണ്‍കുട്ടിയെ തിരികെ നാട്ടിലെത്തിച്ചു. തമിഴ്‌നാട്‌ വെല്ലൂര്‍ജില്ലയില്‍ തിരുപ്പത്തൂര്‍ സി.എസ്‌.ഐ മെട്രിക്കുലേഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി വൈഷ്‌ണവിയാണ്‌ തിങ്കളാഴ്‌ച വൈകിട്ട്‌ പിതാവില്‍ നിന്നും ഒറ്റപ്പെട്ടത്‌. വൈകിട്ട്‌ ദീപാരാധന സമയമാണ്‌ ഇരുവരും ദര്‍ശനം നടത്തിയത്‌.
തുടര്‍ന്ന്‌ കുട്ടിയെ തുലാഭാരത്തട്ടിന്‌ സമീപത്ത്‌ ഇരുത്തിയ ശേഷം പിതാവ്‌ മധുരപലഹാരം വാങ്ങാനായി പോയി. രാത്രി പതിനൊന്നിന്‌ നട അടച്ചിട്ടും പിതാവ്‌ എത്താത്തതിനാല്‍ ദേവസ്വം ഗാര്‍ഡ്‌ റൂമില്‍ കുട്ടിയെ ഇരുത്തി. നേരം പുലര്‍ന്നിട്ടും കുട്ടിയെ തേടി പിതാവെത്തിയില്ല.
തുടര്‍ന്ന്‌ ദേവസ്വം ഗാര്‍ഡായ സനിത്‌ കുട്ടിയുടെ സ്‌കൂള്‍ വിലാസം ഓണ്‍ലൈന്‍ മുഖാന്തിരം കണ്ടെത്തി ജില്ലാ കലക്‌ടറുമായി ബന്ധപ്പെട്ടു. കലക്‌ടറുടെ ഇടപെടലിനെ തുടര്‍ന്ന്‌ കുട്ടിയുടെ അമ്മാവനും അമ്മയും ടെലിഫോണില്‍ ദേവസ്വം ഓഫീസുമായ ബന്ധപ്പെട്ടു. തമിഴ്‌നാട്ടിലെ തീര്‍ഥാടകര്‍ക്കൊപ്പമാണ്‌ കുട്ടിയും പിതാവും ദര്‍ശനത്തിന്‌ എത്തിയതെന്ന്‌ അവര്‍ അറിയിച്ചു. പിതാവിന്‌ മനോവൈകല്യം ഉണ്ടെന്നും ഗുരു സ്വാമിക്കൊപ്പം കുട്ടിയെ തിരികെവിടണമെന്നും മാതാവ്‌ ആവശ്യപ്പെട്ടു.
ഇവരില്‍ നിന്നു ശേഖരിച്ച ഗുരുസ്വാമിയുടെ ഫോണ്‍ നമ്പരില്‍ വിളിച്ച്‌ അവര്‍ക്കൊപ്പം ഇന്നലെ കുട്ടിയെ തിരികെ അയച്ചു. സോപാനം എസ്‌.ഒ ഉപ്പിലി അപ്പന്‍ ദേവസ്വം ഗാര്‍ഡുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ കുട്ടിയെ തിരികെ അയച്ചത്‌.

Ads by Google
Advertisement
Thursday 05 Jan 2017 01.58 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW