Friday, December 15, 2017 Last Updated 42 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jan 2017 01.58 AM

ഡോളി തൊഴിലാളി അറസ്‌റ്റില്‍

ശബരിമല: തീര്‍ഥാടകനെ ബാരിക്കേഡിനുള്ളിലെ ക്യൂവിലേക്ക്‌ കടത്തിവിടാമെന്ന്‌ പറഞ്ഞ്‌ പണം തട്ടിയ കേസില്‍ ഡോളി തൊഴിലാളി അറസ്‌റ്റില്‍. തമിഴ്‌നാട്‌ തിരുനെല്‍വേലി ശങ്കരന്‍ കോവില്‍ പനയൂര്‍ ശിവാനന്തപുരം മേലേതെരുവില്‍ ചെല്ലസ്വാമി (24) ആണ്‌ പിടിയിലായത്‌. ഇന്നലെ രാവിലെ മരക്കൂട്ടുത്തു നിന്നും സന്നിധാനം എസ്‌.ഐ കെ.എസ്‌. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഏറ്റവും മുന്നിലെ ക്യൂവാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ മരക്കൂട്ടത്തെ നിരയിലേക്ക്‌ കടത്തിവിട്ടാണ്‌ തട്ടിപ്പ്‌. ദേവസ്വം ബോര്‍ഡില്‍ നിന്നും നല്‍കിയ തൊഴിലാളികളുടെ പാസ്‌ ഡ്യൂട്ടിയിലുള്ള പോലീസ്‌ ഉദ്യോഗസ്‌ഥനെ കാണിച്ച്‌ ജീവനക്കാരനാണെന്ന്‌ പറഞ്ഞാണ്‌ തീര്‍ഥാടകരെ വിവിധയിടങ്ങളിലെ നിരയിലേക്ക്‌ കടത്തി വിട്ടിരുന്നത്‌.

Ads by Google
Thursday 05 Jan 2017 01.58 AM
YOU MAY BE INTERESTED
TRENDING NOW