Tuesday, February 28, 2017 Last Updated 18 Min 33 Sec ago English Edition
Todays E paper
Thursday 05 Jan 2017 01.58 AM

ശബരിമലയുടെ പേരില്‍ അന്നദാന സംഭാവന അഭ്യര്‍ഥിച്ച്‌ വെബ്‌സൈറ്റ്‌

ശബരിമല: ശബരിമലയുടെ പേരില്‍ അന്നദാന സംഭാവന അഭ്യര്‍ഥിച്ച്‌ വെബ്‌സൈറ്റ്‌. www.sabarimala annahdanam.com എന്ന വിലാസത്തിലാണ്‌ പുതിയ സൈറ്റ്‌. അടിവാരം അയ്യപ്പന്‍ അന്നദാന ക്ഷേത്രത്തിന്റെ പേരില്‍ ആരംഭിച്ചിട്ടുള്ള ട്രസ്‌റ്റിന്റെ പേരിലാണ്‌ സൈറ്റ്‌ തുടങ്ങിയിട്ടുള്ളത്‌.
തമിഴ്‌നാട്‌ തമനംപെട്ടിയില്‍നിന്നും നാല്‍പ്പത്‌ കിലോമീറ്റര്‍ ദൂരെയാണ്‌ ഈ ക്ഷേത്രം സ്‌ഥിതിചെയ്യുന്നതെന്നും സൈറ്റില്‍ പറയുന്നുണ്ട്‌.
എന്നാല്‍ ശബരിമല ക്ഷേത്രത്തിന്റെ പേരിന്‌ പ്രാമുഖ്യം നല്‍കിയാണ്‌ മറ്റ്‌ വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്‌. ശബരിമലയിലെ നടതുറപ്പ്‌, നടയടപ്പ്‌, പ്രത്യേക വിശേഷങ്ങള്‍, പൂജാക്രമങ്ങള്‍ എന്നിവ വലുതായി സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.
ഒറ്റനോട്ടത്തില്‍ ശബരിമല ക്ഷേത്രത്തിന്റെ ഔദ്യോഗിക അന്നദാന സൈറ്റായി മാത്രമേ ഇത്‌ തോന്നുകയുള്ളു. ഇതുമൂലം തീര്‍ഥാടകരില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം മുതലെടുക്കുകയാണ്‌ ട്രസ്‌റ്റിന്റെ ലക്ഷ്യമെന്നാണ്‌ ആരോപണം.
കേരളം, കര്‍ണാടകം, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങളിലെ അയ്യപ്പഭക്‌തരുടെ സംഘം ചേരുന്ന ട്രസ്‌റ്റാണ്‌ അന്നദാനം നടത്തുന്നതെന്നാണ്‌ വെബ്‌സൈറ്റിലെ വിശദീകരണം.
ശബരിമല ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്‌ കേരളത്തിലെ പത്തനംതിട്ട ജില്ലയിലാണെന്ന്‌ ഉള്‍പ്പെടെയുള്ള ക്ഷേത്രത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ ഒരു ഖണ്ഡികയില്‍ പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്‌.
ശബരിമലയ്‌ക്ക്‌ പുറത്ത്‌ തീര്‍ഥാടകര്‍ക്കായി അന്നദാനം നടത്തുന്നതിന്‌ തടസം ഇല്ലെങ്കിലും ശബരിമല അന്നദാനം എന്ന പേരിലുള്ള വിലാസം ഉപയോഗിക്കുന്നത്‌ തീര്‍ഥാടകര്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന്‌ വഴിയൊരുക്കുന്നുണ്ട്‌.
ശബരിമലയില്‍ അന്നദാനം നടത്തുന്നതിന്‌ ദേവസ്വം ബോര്‍ഡിന്‌ മാത്രമേ ഇക്കുറി കോടതി അനുമതി നല്‍കിയിട്ടുള്ളു എന്നിരിക്കെയാണ്‌ ഇതിന്റെ പേരില്‍ അന്നദാനത്തിന്‌ സംഭാവന സ്വീകരിക്കുന്നത്‌.

Ads by Google
Thursday 05 Jan 2017 01.58 AM
YOU MAY BE INTERESTED
TRENDING NOW