Sunday, April 30, 2017 Last Updated 17 Min 35 Sec ago English Edition
Todays E paper
Wednesday 04 Jan 2017 05.44 PM

വാഴയില വെട്ടി കാത്തിരിക്കാന്‍ വീട്ടുകാരോട് പറഞ്ഞിട്ട് 'ഭൈരവാ' തടയാനെത്തൂ...; ഡീന്‍ കുര്യാക്കോസിനെ ഭീഷണിപ്പെടുത്തി വിജയ് ഫാന്‍സ്

uploads/news/2017/01/67334/vijay-fance.jpg

അന്യഭാഷാ സിനിമകളുടെ പ്രദര്‍ശനം തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനം ഷെയര്‍ ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടും ഭീഷണിപ്പെടുത്തിയും ആരാധകര്‍ രംഗത്ത്. 'സിനിമ തടയാന്‍ എത്തുമ്പോള്‍ വാഴയില വെട്ടി കാത്തിരിക്കാന്‍ വീട്ടുകാരോട് പ്രത്യേകം പറയണമെന്നും ആംബുലന്‍സില്‍ വേണം വരാനെന്നും' ആരാധകര്‍ ഡീനിന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ നാലിരട്ടി വിജയ് ഫാന്‍സ് കേരളത്തില്‍ ഉണ്ട് എന്നത് ഈ മാസം 12 ന് സിനിമ തടയാന്‍ എത്തിയാന്‍ കാണാമെന്നും ചിലര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

വിജയ് കേരളത്തിന്റെ ദത്തുപുത്രനാണ്, സിനിമ തടഞ്ഞാല്‍ വിവരം അറിയും, എന്ന് തുടങ്ങി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിജയ് ഫാന്‍സാണ് തങ്ങളെന്നും തീരുമാനവുമായി മുന്നോട്ടുപോയാല്‍ ഞങ്ങള്‍ പാര്‍ട്ടി വിടുമെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.

മറ്റ് ചിലരാകട്ടെ ഡീന്‍ കുര്യാക്കോസിന്റെ മൊബൈല്‍ നമ്പര്‍ കമന്റായി രേഖപ്പെടുത്തുകയും ഒപ്പം 'ഇയാളുടെ അടപ്പ് തെറിപ്പിക്ക്' എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് സിനിമാ സമരം ശക്തമായ സാഹചര്യത്തില്‍ മലയാള സിനിമ ബഹിഷ്‌കരിച്ച് അന്യഭാഷാ റിലീസുകളുമായി മുന്നേറാന്‍ എ €ാസ് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ നീക്കം തടയുമെന്ന് വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

Ads by Google
TRENDING NOW