Wednesday, May 24, 2017 Last Updated 10 Min 30 Sec ago English Edition
Todays E paper
Tuesday 03 Jan 2017 04.22 PM

'ഡാഡ്...എന്നെ പ്രസവിച്ചതിന് കിട്ടിയ 6000 രൂപയില്‍ നിന്നും 3000 റുപ്പീസ് കടം തരുമോ' മോഡിജീയുടെ പ്രഖ്യാനത്തെ വരവേറ്റ് ട്രോളന്മാര്‍

uploads/news/2017/01/66963/troll-main.jpg

പുതുവര്‍ഷത്തലേന്ന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് ട്രോളന്മാര്‍. ഗര്‍ഭിണികള്‍ക്കുള്ള 6000 രൂപ പദ്ധതിയ്ക്കാണ് ട്രോളന്മാര്‍ വന്‍ വരവേല്‍പ്പ് നല്‍കിയത്. ഇപ്പോള്‍ '6000' രൂപയുടെ കണക്ക് കേള്‍ക്കുമ്പോഴേ ജനങ്ങളുടെ മുഖത്ത് ചിരി വിടരുകയാണത്രേ.

uploads/news/2017/01/66963/troll 1.jpg

'ഡാഡ്...എന്നെ പ്രസവിച്ചതിന് കിട്ടിയ 6000 രൂപയില്‍ നിന്നും 3000 റുപ്പീസ് കടം തരുമോ' എന്ന പുതുതലമുറ മകന്റെ ചോദ്യം ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്.

uploads/news/2017/01/66963/troll2.jpg

വീട്ടില്‍ അറിയാതെ ചിട്ടിയില്‍ ചേര്‍ന്നയാള്‍ ചിട്ടികിട്ടിയ 6000 രൂപ അമ്മയ്ക്ക് കൊടുത്തപ്പോള്‍ ഉണ്ടായ 'ബാച്ച്‌ലര്‍ മോന്റെ' അനുഭവവും ട്രോളന്മാര്‍ പറയുന്നുണ്ട്. കടം ചോദിച്ചപ്പോള്‍ 'ആറായിരം രൂപ കിട്ടാനുള്ള സഹായം ചെയ്തുതരാ'മെന്ന അയല്‍വാസിയുടെ മറുപടികേള്‍ക്കുന്ന വീട്ടമ്മയുടെ ഭാവങ്ങളും ട്രോളന്മാര്‍ വരച്ചുകാട്ടിയിട്ടുണ്ട്.

uploads/news/2017/01/66963/troll3.jpg

പുതുവര്‍ഷത്തിലെ പെട്രോള്‍ വില വര്‍ധനവിനെ ജനങ്ങള്‍ കുറ്റപ്പെടുത്തുമ്പോള്‍ മോഡിജിയെ ന്യായീകരിക്കാന്‍ വ്യാഖ്യാനങ്ങള്‍ കണ്ടെത്തുന്ന സംഘികളെയും ട്രോളന്മാര്‍ വെറുതെവിടുന്നില്ല. 'കഴിഞ്ഞ വര്‍ഷം പെട്രോളിന് വില കൂട്ടിയിട്ട് പിന്നെ ദാ ഇക്കൊല്ലമാണ് വിലകൂട്ടിയത്... എന്നിട്ടാണ് ഇവന്മാര്‍ മോഡിജിയെ ഇങ്ങനെ കുറ്റം പറയുന്നത്...'

uploads/news/2017/01/66963/troll6.jpg

ഭാര്യ പ്രസവിച്ചെന്ന് അറിഞ്ഞ് ലേബര്‍ റൂമിന് മുന്നില്‍ എത്തിയപ്പോള്‍ അവിടെ പണ്ട് താന്‍ 6000 രൂപ കടംവാങ്ങിയ ആള്‍ നില്‍ക്കുന്നത് കണ്ട് ഞെട്ടുന്ന ഭര്‍ത്താവിനെയും ട്രോളില്‍ കാണാം.

uploads/news/2017/01/66963/troll4.jpg

uploads/news/2017/01/66963/troll5.jpg

uploads/news/2017/01/66963/troll7.jpg

uploads/news/2017/01/66963/troll8.jpg

Ads by Google
TRENDING NOW