Tuesday, August 01, 2017 Last Updated 14 Min 31 Sec ago English Edition
Todays E paper
Tuesday 03 Jan 2017 01.17 PM

ഗര്‍ഭിണികള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു ഡയറ്റ് പ്ലാന്‍ ഇതാ...

uploads/news/2017/01/66926/prg.jpg

പോഷകാഹാരങ്ങള്‍ ധാരാളം വേണ്ട സമയമാണ് ഗര്‍ഭാവസ്ഥ. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണരീതിയാണ് വേണ്ടതും. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ പോഷകാഹാര രീതിയെക്കുറിച്ച് കുറച്ചറിയാം...

1. പ്രോട്ടീന്‍ - കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് പ്രോട്ടീന്‍. ഗര്‍ഭാവസ്ഥയിലുള്ള ഓക്കാനത്തിനെയും, തളര്‍ച്ചയെയും ചെറുക്കാന്‍ പ്രോട്ടീന് സാധിക്കും. പ്രോട്ടീന്‍ ശരീരത്ത് എത്തുന്ന നിലയിലാണ് ശരീര ഭാരത്തിന്റെ ക്രമീകരണവും നടക്കുന്നത്. കടല്‍ മത്സ്യങ്ങള്‍, മെലിഞ്ഞ മാംസം, കോഴി ഇറച്ചി, പാല്‍, മുട്ട, ബീന്‍സ്, നട്ട്‌സ്, ധാന്യങ്ങള്‍ എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

2. ഇരുമ്പ് - വിളര്‍ച്ചയും, അണുബാധയും ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇരുമ്പ്. ഗര്‍ഭിണികളില്‍ 760 മില്ലിഗ്രാം ഇരുമ്പിന്റെ അളവ് ഉണ്ടായിരിക്കണം എന്നാണ് കണക്ക്. മെലിഞ്ഞ മാംസം, എല്ലുള്ള കോഴി, മത്സ്യം, ടര്‍ക്കി, മുട്ട, നാരുകളടങ്ങിയ പച്ചക്കറികള്‍ എന്നിവയില്‍ ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നു.

3. കാത്സ്യം - അമ്മയുടെ രക്തത്തില്‍ നിന്നാണ് കുട്ടികളുടെ ശരീരത്തിലേക്ക് കാത്സ്യം എത്തുന്നത്. കുഞ്ഞിന്റെ ഹൃദയം, മസിലുകള്‍, എന്നിവ കാത്സ്യത്തിന്റെ സഹായത്തോടെയാണ് വളര്‍ച്ച പ്രാപിക്കുന്നത്. ഓറഞ്ച്, മത്സ്യം, ബ്രഡ്, ഉണങ്ങിയ പഴങ്ങള്‍, ഇലവര്‍ഗ്ഗങ്ങള്‍ എന്നിവയിലൊക്കെ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്.

Ads by Google
TRENDING NOW