Saturday, June 24, 2017 Last Updated 2 Min 42 Sec ago English Edition
Todays E paper
എസ് വി പ്രദീപ്
Tuesday 03 Jan 2017 12.15 PM

അന്ത്യശാസനവുമായി ഹൈക്കമാന്‍ഡ്; ഉമ്മൻചാണ്ടി സുധീരന് മുന്നിൽ കീഴടങ്ങുമോ?

കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉമ്മൻചാണ്ടി നേരിട്ട് പങ്കെടുക്കണമെന്ന നിർദ്ദേശവുമായി ഹൈക്കമാഡ് രംഗത്ത്. പങ്കെടുക്കാൻ സൗകര്യമുള്ള തീയതി എത്രയും വേഗം അറിയിക്കാൻ ഉമ്മൻചാണ്ടിക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. കെ പി സി സി പ്രസിഡൻറ് വി എം സുധീരൻ ഹൈക്കമാഡ്നിർദ്ദേശം ഉമ്മൻചാണ്ടിയെ കത്ത് മുഖേനെ അറിയിക്കും
uploads/news/2017/01/66908/sudeeran.jpg

ഉമ്മൻചാണ്ടിക്ക് കുടുക്കിടാനൊരുങ്ങി ഹൈക്കമാന്‍ഡ്. കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉമ്മൻചാണ്ടി നേരിട്ട് പങ്കെടുക്കണമെന്ന നിർദ്ദേശവുമായി ഹൈക്കമാഡ് രംഗത്ത്. പങ്കെടുക്കാൻ സൗകര്യമുള്ള തീയതി എത്രയും വേഗം അറിയിക്കാൻ ഉമ്മൻചാണ്ടിക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. കെ പി സി സി പ്രസിഡൻറ് വി എം സുധീരൻ ഹൈക്കമാഡ്നിർദ്ദേശം ഉമ്മൻചാണ്ടിയെ കത്ത് മുഖേനെ അറിയിക്കും. ഈ മാസം പതിനഞ്ചാം തീയതിയ്ക്കകം ഉമ്മൻചാണ്ടിക്ക് സൗകര്യമുള്ള തീയതി അറിയിച്ചാൽ അന്ന് രാഷ്ട്രീയകാര്യ സമിതി ചേരാമെന്നാണ് ഹൈക്കമാന്‍ഡിന്റേയും വി എം സുധീരൻറേയും നിലപാട്. അതിനപ്പുറം സമയം നീട്ടിനൽകാനാകില്ലെന്ന് അനൗപചാരികമായി ഉമ്മൻചാണ്ടിയെ പാർട്ടി നേതൃത്വം അറിയിച്ചുകഴിഞ്ഞു.

വരുന്ന പതിനഞ്ചാം തീയതിയ്ക്കകം ഉമ്മൻചാണ്ടിയുടെ സൗകര്യം അറിയിച്ചില്ലെങ്കിൽ പരസ്യമായി തീയതി പ്രഖ്യാപിച്ച് രാഷ്ട്രീയകാര്യസമിതി വിളിച്ച് ചേർക്കാനുള്ള അനുവാദം ഹൈക്കമാൻഡ് വി എം സുധീരന് നൽകിക്കഴിഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള AICC നിരീക്ഷകൻ വി ആർ സഭാപതി കാര്യങ്ങൾ അനൗപചാരികമായി ഉമ്മൻചാണ്ടിയോട് സംസാരിച്ചിട്ടുണ്ട്.

വി എം സുധീരൻ നിരന്തരം ആവശ്യപ്പെട്ടിട്ടും ഉമ്മൻചാണ്ടി സൗകര്യമുള്ള തീയതി അറിയിക്കാത്തതിനെ തുടർന്നാണ് ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ നിസഹരണം കാരണമാണ് രാഷ്ട്രീയകാര്യ സമിതി ചേരുന്നത് വൈകുന്നതെന്നാണ് സധീരൻ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. പല തീയതികൾ ഉമ്മൻചാണ്ടിയെ അറിയിച്ചെങ്കിലും അനുകൂലസമീപനമല്ല ഉണ്ടാകുന്നതെന്ന് സുധീരൻ മുകുൾ വാസ്നിക്കിന് നൽകിയ പരാതിയിൽ പറയുന്നു. ഏറ്റവും അവസാനം ജനുവരി നാലാം തീയതിക്ക് സൗകര്യമുണ്ടോയെന്ന് സുധീരൻ ഉമ്മൻചാണ്ടിയോട് ചോദിച്ചിരുന്നു. എന്നാൽ അനാരോഗ്യം കാരണം അന്നും പങ്കെടുക്കാനികില്ലെന്ന് ഉമ്മൻചാണ്ടി മറുപടി നൽകിയ വിവരവും സുധീരൻറെ പരാതിയിൽ ഉണ്ട്.

Ads by Google

അനാരോഗ്യം ചൂണ്ടിക്കാട്ടി ഉമ്മൻചാണ്ടി ഒഴിഞ്ഞുമാറുമ്പോഴും പല പരിപാടികളിലും ഉമ്മൻചാണ്ടി പങ്കെടുക്കുന്നതിന്റെ വിശദാംശങ്ങൾ ഹൈക്കമാന്‍ഡിന് ലഭിച്ചുകഴിഞ്ഞു. ഇതേതുടർന്നാണ് ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഡി സി സി പ്രസിഡൻറ്മാരുടെ നിയമനത്തിലെ അഭിപ്രായവ്യത്യാസവും സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിയോജിപ്പും മറ്റുമാണ് ഉമ്മൻചാണ്ടിയുടെ നിസ്സഹകരണത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ ഈ അവസ്ഥ അംഗീകരിക്കേണ്ടെന്നാണ് സുധീരൻറേയും ഹൈക്കമാന്‍ഡിന്റേയും നിലപാട്.

ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം രാഷ്ട്രീയകാര്യ സമിതി സുധീരൻ വിളിച്ചു ചേർക്കുകയും അതിൽ ഉമ്മൻചാണ്ടി പങ്കെടുക്കാതിരിക്കുകയും ചെയ്താൽ കടുത്ത അച്ചടക്കലംഘനമായി മാറും. ഉമ്മൻചാണ്ടി പങ്കെടുത്താൽ സുധീരന് മുന്നിൽ കീഴടങ്ങിയതായി വിലയിരുത്തപ്പെടും. അങ്ങനെയായാൽ എ ഗ്രൂപ്പ് അണികൾക്കിടയിൽ ഉമ്മൻചാണ്ടിയുടെ ശക്തിക്ഷയിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുകയും ചോർച്ച തുടങ്ങുകയും ചെയ്യും. ഇത് ഭാവിയിൽ തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് സുധീര വിഭാഗത്തിൻറെ കണക്കുകൂട്ടൽ. ഈ അവസ്ഥ ഉമ്മൻചാണ്ടി എങ്ങനെ മറികടക്കുമെന്നതാണ് ശ്രദ്ധേയം.

[GADS]
LATEST NEWS
TRENDING NOW