Thursday, August 10, 2017 Last Updated 0 Min 9 Sec ago English Edition
Todays E paper
Monday 02 Jan 2017 04.19 PM

ഗോസിപ്പോ? എനിക്ക് വയ്യ

ജിഷയുടെ മരണ സമയത്ത് എനിക്ക് ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് അതുകൊണ്ട് കല്യാണം കഴിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ ചിരിക്കുകയല്ലാതെന്തു ചെയ്യാന്‍.
uploads/news/2017/01/66580/henoyrose.jpg

അഭിനയത്തിനും പഠനത്തിനും താല്‍ക്കാലിക അവധി നല്‍കി തൊടുപുഴ മൂലമറ്റത്തെ പുതിയ വീട്ടിലേക്ക് ഹണിയും കുടുംബവും താമസം മാറിയിട്ട് ദിവസങ്ങളേ ആയുള്ളൂ. ഹണിയുടെ വിശേഷങ്ങളിലേക്ക്...

ക്രിസ്മസ് ഓര്‍മ്മകള്‍


കുട്ടിക്കാലത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ മധുരമൊന്നും ഇന്നില്ല. ക്രിസ്മസ് അവധിക്ക് ആന്റിമാരുടെ വീടുകളില്‍ പോകും. അവിടെ ഒരുപാട് കുട്ടികളുണ്ട്. അവര്‍ക്കൊപ്പം അടിച്ചു പൊളിക്കും. ക്രിസ്മസ് തലേന്നു കൂട്ടുകാര്‍ക്കും മുതിര്‍ന്നവര്‍ക്കുമൊപ്പമാണ് പള്ളിയില്‍ പോകുക.

മെഴുകുതിരി കത്തിച്ച് കൂട്ടുകാരോട് വര്‍ത്തമാനം പറഞ്ഞുമൊക്കെയാണു പോക്ക്. പാതിരാ കുര്‍ബാന തുടങ്ങി കുറച്ചു കഴിയുമ്പോഴേക്കും ഞാന്‍ ഉറങ്ങിയിട്ടുണ്ടാകും. എന്നാലും ഡിസംബറിലെ തണുപ്പും വിവിധ നിറങ്ങളിലെ അലങ്കാര ബള്‍ബുകളുടെ പ്രകാശവുമൊക്കെ
ഒരുപാടിഷ്ടമാണ്.

അയ്യോ സാന്താക്ലോസ്!


വീട്ടിലും ആഘോഷങ്ങള്‍ക്ക് കുറവൊന്നുമല്ല. ക്രിസ്മസ് ട്രീയൊരുക്കും. പുല്‍ക്കൂടൊരുക്കും. പക്ഷേ കാരളുമായി ക്രിസ്മസ് പപ്പ വരുമ്പോള്‍ ഞാന്‍ അച്ഛന്റെയോ അമ്മയുടെയോ പുറകില്‍ ഒളിക്കും. ക്രിസ്മസ് പപ്പയെ എനിക്ക് പേടിയാണ്.

കുട്ടിക്കാലത്ത് പടക്കം പൊട്ടുന്നതു കേട്ടാല്‍ പിന്നെ എന്നെ ആ പരിസരത്ത് നോക്കണ്ട. മുറിയില്‍പോയി പുതച്ച് മൂടിയിരിക്കും. പടക്കത്തോട് മാത്രമേ പേടിയുള്ളു. മത്താപ്പൂവും പൂത്തിരിയുമൊക്കെ കത്തിക്കാന്‍ മുമ്പിലുണ്ടാകും.

മൈ സ്വീറ്റ് ഹോം


ആലുവയിലെ ഫഌറ്റില്‍ നിന്ന് മാറി നാട്ടിലെത്തിയപ്പോള്‍ വലിയൊരു ചേഞ്ച് ഫീല്‍ ചെയ്യുന്നുണ്ട്. ഫഌറ്റിലാണെങ്കില്‍ ചുമ്മാ ടിവി കണ്ടിരിക്കും. ഇവിടെ വീടിനുവെളിയില്‍ നടക്കുകയാണ് പ്രധാന വിനോദം. ഞങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് വീട് ഡിസൈന്‍ ചെയ്തത്.

മുഴുവന്‍ ഐഡിയയും പപ്പായുടേതാണ്. വലിയ വീടൊന്നുമല്ല. കൂടുതല്‍ ദിവസം ഞങ്ങള്‍ക്കിവിടെ നില്‍ക്കാന്‍ കഴിയില്ല. ആലുവയിലെ ഫ്‌ളാറ്റിലും ഇവിടെയുമായി മാറി മാറി നില്‍ക്കാനാണ് പ്ലാന്‍. ഇന്റീരിയര്‍ വര്‍ക്കുകളില്‍ കൂടുതലും വൈറ്റ് കളര്‍ ഉപയോഗിച്ചതുകൊണ്ട് വീടിന് നല്ല ഫ്രഷ്‌നെസും ഡിവൈന്‍ ഫീലുമൊക്കെ തോന്നുന്നുണ്ട്.

ഫേവറേറ്റ് ഗാര്‍ഡന്‍


വീട്ടില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടം പൂന്തോട്ടമാണ്. ഫഌറ്റിലും കുറേ ചെടികളൊക്കെ നട്ട് പിടിപ്പിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് വളരാന്‍ രാസവളം ഇട്ടതുകൊണ്ട് അതൊക്കെ വാടിപ്പോയി. വീട്ടില്‍ നല്ലൊരു ഗാര്‍ഡന്‍ ഉണ്ടാക്കിയിട്ടുണ്ട്.

അതൊക്കെ നന്നായി നോക്കാനുള്ള ശ്രമത്തിലാണ്. ഇവിടെ നല്ലൊരു ലോണ്‍ ഉണ്ടാക്കി. ബാംബു പോലെയുള്ള ഡെക്കറേറ്റീവ് ചെടികള്‍ വച്ചു. ഇനി പൂന്തോട്ടം കുറേക്കൂടി മനോഹരമാക്കണം.

അടുക്കളയിലെ ഷിഫ്റ്റ്


നാടന്‍ വിഭവങ്ങളാണ് വീട്ടില്‍ എല്ലാവര്‍ക്കുമിഷ്ടം. ക്രിസ്മസിനും അപ്പവും കപ്പയും നാടന്‍ കോഴിക്കറിയുമൊക്കെയാണ് പതിവ്. അമ്മയും ഞാനും ഒരുമിച്ച് അടുക്കളയില്‍ കയറാറില്ല.

അമ്മയുടെ പാചകം കഴിഞ്ഞ് അടുക്കള ഞാന്‍ കയ്യടക്കും. അല്ലെങ്കില്‍ അടിയാകും. കാരണം രണ്ടുപേര്‍ക്കും രണ്ടിഷ്ടങ്ങളാണ്.

പതിവായി പാചകം ചെയ്യാറില്ലെങ്കിലും സമയമുള്ളപ്പോള്‍ എനിക്ക് വേണ്ടതൊക്കെ ഞാനാണ് ഉണ്ടാക്കുന്നത്. കേക്ക് ബേക്ക് ചെയ്യാനാണ് കൂടുതലിഷ്ടം. ഇ ത്തവണ ക്രിസ്മസിന് നല്ലൊരു ചോക്‌ളേറ്റ് കേക്ക് ഉണ്ടാക്കണം.

TRENDING NOW