Friday, July 14, 2017 Last Updated 17 Min 51 Sec ago English Edition
Todays E paper
Monday 02 Jan 2017 03.25 PM

എല്‍.ഡി.എഫ് ഘടകകക്ഷി ലക്ഷങ്ങള്‍ കോഴ വാങ്ങി ബി.ജെ.പിക്കാരെ പ്ലീഡര്‍ന്മാരായി നിയമിച്ചതായി ആരോപണം

uploads/news/2017/01/66559/scariya.jpg

തിരുവനന്തപുരം: ലക്ഷങ്ങള്‍ കോഴ വാങ്ങി സര്‍ക്കാര്‍ വക്കീലന്മാരായി ബി.ജെ.പിക്കാരെ നിയമിച്ചെന്നാരോപിച്ച് കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം പ്രവര്‍ത്തകനാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ പകര്‍പ്പ് മംഗളം ടെലിവിഷന് ലഭിച്ചു. സ്‌കറിയ തോമസ് വിഭാഗം കേരള കോണ്‍ഗ്രസ്സ് എല്‍.ഡി.എഫ് ഘടക കക്ഷിയാണ്.

ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി സ്‌കറിയ തോമസ് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ ഗവണ്‍മെന്റ് പ്ലീഡര്‍ന്മരായി നിയമിച്ചുവെന്നാണ് ആരോപണം. തിരുവനന്തപുരത്ത് പ്ലീഡറായി നിയമിച്ച ഹാരീഷ് കുമാറില്‍ നിന്ന് 15 ലക്ഷം കോഴ വാങ്ങി. എന്‍.ഡി.എ മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ്സ് പി.സി തോമസ് വിഭാഗം പ്രവര്‍ത്തകനാണ് ഹാരീഷ് കുമാര്‍. ഇതേ വിധത്തില്‍ പറവൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകയെ നിയമിക്കാനുള്ള പദ്ധതി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനെയും അറിയിച്ചതിനെ തുടര്‍ന്ന് നിയമനം നടന്നില്ലെന്നും പരാതിയില്‍ പറയുന്നു.

അഴിമതി തടയുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും സ്വന്തം മുന്നണിയിലെ ഘടകകക്ഷികള്‍ തന്നെ അഴിമതി നടത്തുന്നുവെന്നതിന്റെ തെളിവാണ് പുതിയ പരാതിയിലുള്ളത്.

Ads by Google
LATEST NEWS
TRENDING NOW