Tuesday, September 05, 2017 Last Updated 0 Min 43 Sec ago English Edition
Todays E paper
Monday 02 Jan 2017 03.30 PM

പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി അംഗന്‍വാടി കുട്ടികളോടൊപ്പം പുതുവര്‍ഷം ആഘോഷിച്ചു

uploads/news/2017/01/66556/thanal.jpg

പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി അംഗന്‍വാടി കുട്ടികളോടൊപ്പം പുതുവര്‍ഷം ആഘോഷിച്ചു കൊണ്ട് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പെരുമ്പുഴ ഗവ: എല്‍ പി എസില്‍ 2017 ജനുവരി 1 നു രാവിലെ നടന്ന ആഘോഷപരിപാടികള്‍ ബഹു. കുണ്ടറ എസ്. ഐ ശ്രീ. രജീഷ് കുമാർ കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു . തണല്‍ പ്രസിഡന്റ് ഷിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇളംമ്പള്ളൂര്‍ പഞ്ചായത്ത്‌ 20 ആം വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി രാജി ആശംസകള്‍ അര്‍പ്പിച്ചു. പ്രസ്തുത ചടങ്ങില്‍ വച്ച് തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രക്തദാതാക്കളുടെ ലിസ്റ്റ് വേണു ബ്ലഡ് ഡോണഷന്‍ ചെയര്‍മാന്‍ വേണുവിനു തണല്‍ രക്തദാന സേന കണ്‍വീനര്‍ സിബിന്‍ കൈമാറി കൊണ്ട് തണല്‍ രക്തദാന സേനയുടെ ഔപചാരികമായ ഉത്ഘാടനവും നടന്നു. ചടങ്ങിനു തണല്‍ ജോ. സെക്രെട്ടറി ശ്യാം ദാസ് സ്വാഗതം പറയുകയും സെക്രെട്ടറി ഷിബു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .

തുടര്‍ന്ന് കുട്ടികള്‍ക്കായി വിവിധ കലാപരിപാടികള്‍ നടന്നു. അഖില്‍ അവതരിപ്പിച്ച മിമിക്സ് പരേഡ് കുട്ടികളെയും രക്ഷിതാക്കളെയും ആഹ്ലാധിപ്പിച്ചു. തുടര്‍ന്ന് ഭക്ഷണ പാനീയങ്ങളും, ബുക്കുകളും, മറ്റു സമ്മാനങ്ങളും കുട്ടികള്‍ക്ക് വിതരണം ചെയ്തു പെരുമ്പുഴ 15 & 16 നമ്പര്‍ രണ്ടു അംഗന്‍വാടിയിലെ മുപ്പതോളം കുട്ടികള്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ ആഘോഷപരിപാടിയില്‍ സംബന്ധിച്ചു .തണല്‍ ട്രെഷറര്‍ ധനേഷ്, അസി. ട്രെഷറര്‍ വിജിത്ത് മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ ആയ സിബി, രതീഷ്‌, എന്നിവര്‍ ആഘോഷപരിപാടികള്‍ നേത്രുത്വം നല്‍കി .

Ads by Google
Monday 02 Jan 2017 03.30 PM
YOU MAY BE INTERESTED
TRENDING NOW