Thursday, January 12, 2017 Last Updated 9 Min 7 Sec ago English Edition
Todays E paper
Monday 02 Jan 2017 09.40 AM

മുരളിയെ ഐ ഗ്രൂപ്പ് നേതൃത്വത്തിലേക്ക് അവരോധിക്കാന്‍ ഒരുവിഭാഗം നീക്കം

uploads/news/2017/01/66500/k-muraleedharan.jpg

തിരുവനന്തപുരം: കെ. മുരളീധരനെ ഐ ഗ്രൂപ്പ് നേതൃസ്ഥാനത്ത് അവരോധിക്കാന്‍ നീക്കം തുടങ്ങി. നിലവില്‍ ഗ്രൂപ്പിന്റെ നേതൃത്വം കൈവശമുള്ള രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ കഴിയാത്തതുകൊണ്ടാണ് ഒരുവിഭാഗം മുരളിയെകൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്. കെ. മുരളീധരന്‍ നേതൃത്വത്തിലേക്ക്
വന്നാല്‍ കരുണാകരനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന എല്ലാവരും ഗ്രൂപ്പിന്റെ ഭാഗമാകുമെന്ന കണക്കുകൂട്ടലും ഇവര്‍ക്കുണ്ട്.

കോണ്‍ഗ്രസില്‍ വീണ്ടും ആരംഭിച്ച ഗ്രൂപ്പ് പോരിന് കരുത്തുപകര്‍ന്നത് കെ. മുരളീധരന്റെ കോഴിക്കോട് പ്രസ്താവനയാണ്. ഇതോടെ പാര്‍ട്ടിയിലെ ഗ്രൂപ്പുകളും മറ്റും കലങ്ങി മറിഞ്ഞിരിക്കുകയാണ്. ഹൈക്കമാന്‍ഡിന്റെ കടുത്ത നിലപാട് മൂലം പാര്‍ട്ടിയിലെ കൊടുങ്കാറ്റ് അടങ്ങിയിരിക്കുക മാത്രമാണ്. മുരളീധരന്‍ നിലവില്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍

അതൃപ്തനുമാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഗ്രൂപ്പില്‍ നിന്നുന്നയുരുന്നത്. രമേശ് ചെന്നിത്തലയ്ക്ക് ഇന്നത്തെ സാഹചര്യത്തില്‍ നേരിട്ട് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും കഴിയില്ല. ഇതൊക്കെയാണ് മുരളിക്ക് അനുകൂലമായി വരുന്നത്.

Advertisement

മുരളി ഗ്രൂപ്പ് നേതൃത്വത്തലേക്ക് വന്നാല്‍ മലബാറില്‍ വീണ്ടും ശക്തിവര്‍ദ്ധിപ്പിക്കാമെന്ന ചിന്തയും ഇവര്‍ക്കുണ്ട്. കെ. കരുണാകരന്റെ മരണത്തിന് ശേഷം മലബാര്‍ ഭാഗത്ത് കോണ്‍ഗ്രസ് പാര്‍ട്ടി വളരെ ദയനീയമായ അവസ്ഥയിലാണ്. മലബാറില്‍ സ്വാധീനമുള്ള ഒരു നേതാവില്ലെന്നതാണ് അതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ തിരുവനന്തപുരത്തുനിന്നുംരണ്ടുതവണ

എം.എല്‍.എയായെങ്കിലും മുരളിക്ക് ഇപ്പോഴും മലബാര്‍ഭാഗത്ത് നല്ല സ്വീകാര്യതയും സ്വാധീനവുമുണ്ട്. മാത്രമല്ല, ലീഗും മുരളിയെ ശക്തമായി പിന്തുണയ്ക്കുന്നുമുണ്ട്. ഇതൊക്കെ അനുകൂലഘടകമായാണ് മുരളിക്കുവേണ്ടി വാദിക്കുന്നവര്‍ വിലയിരുത്തുന്നത്. മാത്രമല്ല, കരുണാകരന്റെ മകന്‍ എന്ന നിലയില്‍ അദ്ദേഹം ഗ്രൂപ്പ് നേതൃത്വത്തിലേക്ക് വന്നാല്‍ നിലവില്‍ മാറിനില്‍ക്കുന്ന നല്ലൊരുവിഭാഗത്തെ വീണ്ടും ഒപ്പംകൂട്ടാനാകുമെന്നുംകണക്കുകൂട്ടലുണ്ട്. ഇപ്പോഴും പാര്‍ട്ടിയുടെ താഴേത്തട്ടില്‍ കരുണാകരപക്ഷക്കാര്‍ക്കാണ് സ്വാധീനം കൂടുതല്‍. അത് തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

എന്നാല്‍ മുരളിയുടെ മുന്‍കാലസ്വഭാവങ്ങളും ഇവരെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ശക്തമായ പ്രസ്താവനകളും മറ്റുമുണ്ടെങ്കിലും ചുറ്റുമുളള ഉപജാപകവൃന്ദത്തെയാണ് ഇക്കൂട്ടര്‍ ഭയക്കുന്നത്. മുമ്പ് തന്റെ ചുറ്റുമുണ്ടായിരുന്ന ഇത്തരമാള്‍ക്കാരുടെ വാക്കുകേട്ടാണ് മുരളി പ്രവര്‍ത്തിച്ചിരുന്നത്. അതാണ് ഗ്രൂപ്പിന്റെയും പിന്നീട് രൂപീകൃതമായ ഡി.ഐ.സിയുടെയും തകര്‍ച്ചയ്ക്ക് വഴിവച്ചത്. അത്തരത്തിലുള്ള നിലപാടാണ് ഇപ്പോഴുംമുരളി സ്വീകരിക്കുന്നതെങ്കില്‍ ബുദ്ധിമുട്ടാകും. അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതിയിലും അടിസ്ഥാനസ്വഭാവങ്ങളിലും മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ ഗ്രൂപ്പ് നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ഒരുവിഭാഗം ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്.

എം.ആര്‍ കൃഷ്ണന്‍

Monday 02 Jan 2017 09.40 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW