Thursday, May 24, 2018 Last Updated 26 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jan 2017 04.58 PM

ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയം വിടുന്നു...? ഇനി സാമൂഹ്യപ്രവര്‍ത്തനത്തിന്

uploads/news/2017/01/66256/cheriyan.jpg

തിരുവനന്തപുരം : 2001 ല്‍ കോണ്‍ഗ്രസ് വിട്ട് ഇടതു സഹയാത്രികനായി തുടരുന്ന ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയം വിട്ടേക്കുമെന്ന് സൂചന. രാഷ്ട്രീയം ഉപേക്ഷിക്കുന്ന ചെറിയാന്‍ ഫിലിപ്പ് പൂര്‍ണ്ണ സമയ സാമൂഹ്യപ്രവര്‍ത്തകനായി തുടരുമെന്നാണ് റിപ്പോര്‍ട്ട്.

പുതുവത്സരാശംസ നേര്‍ന്നുകൊണ്ട് ഇന്ന് ചെറിയാന്‍ ഫിലിപ്പ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്ന വാക്കുകളും ഇത്തരമൊരു നീക്കത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;-

ഭാവിയില്‍ സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ സമയം വിനിയോഗിക്കും എന്നതാണ് പുതുവത്സര ദിനത്തിലെ എന്റെ പ്രതിജ്ഞ. രാഷ്ര്ടീയ രംഗത്തു തുടരുന്നതോടൊപ്പം വിശ്വാസ്യതയുള്ള സാമൂഹ്യ സേവന സംരംഭങ്ങളുമായി അര്‍പ്പണബുദ്ധിയോടെ സഹകരിച്ചു പ്രവര്‍ത്തിക്കും.

അമ്പതു വര്‍ഷത്തെ രാഷ്ര്ടീയ ജീവിതത്തിനിടയില്‍ ഏറ്റവുമധികം ആത്മ സംതൃപ്തി ലഭിച്ചത് കേരള ദേശീയ വേദി പ്രസിഡന്റ് എന്ന നിലയിലുള്ള പത്തു വര്‍ഷത്തെ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലാണ്. കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ അക്കാലത്തു കഴിഞ്ഞിരുന്നു.

അവശിഷ്ടജീവിതം കാലോചിതവും അര്‍ത്ഥപൂര്‍ണവുമായ പൊതുപ്രവര്‍ത്തനത്തിനു വേണ്ടി സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും എന്റെ ഹാര്‍ദ്ദമായ പുതുവത്സര ആശംസകള്‍.

Ads by Google
Ads by Google
Loading...
TRENDING NOW