Friday, August 18, 2017 Last Updated 42 Min 58 Sec ago English Edition
Todays E paper
Friday 30 Dec 2016 02.49 PM

എനിക്ക് പൂച്ചയേ പോലെ ഒമ്പത് ജന്മങ്ങള്‍ ഉണ്ട്: രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

uploads/news/2016/12/65611/rashmi-2.jpg
ചിത്രങ്ങള്‍ക്ക് കടപ്പാട്: രശ്മിയുടെ ഫേസ്ബുക്ക്

കൊച്ചി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേളയെടുത്ത രാഹുല്‍ പശുപാലന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തിരിച്ചു വന്നത് വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ വിവാദനായിക രശ്മി ആര്‍ നായരും ഫേസ്ബുക്കില്‍ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാഹുല്‍ പശുപാലന്‍ ഇട്ട അതേ സെല്‍ഫി തന്നെയാണു രശ്മിയുടെയും പ്രൊഫൈയില്‍ ചിത്രം. പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായതിനു ശേഷം രശ്മി ആദ്യമായാണു ഫേസ്ബുക്കില്‍ എത്തുന്നത്. മേരേ പ്യാര്‍ ദേശ് വാസിയോം എന്നാണു രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

2015 നവംബര്‍ 17 നു രാത്രിയിലായിരുന്നു രാഹുലിനെയും രശ്മിയേയും പോലീസ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രശ്മി ആര്‍ നായര്‍ നാലു മാസങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിരുന്നു. പഴയ പ്രൊഫൈല്‍ തിരിച്ചെടുക്കാന്‍ കഴിയാത്തതു കൊണ്ടാണു പുതിയ പ്രൊഫൈല്‍ ഉണ്ടാക്കിയതെന്നു രശ്മി പറയുന്നു. തന്റെ മേല്‍ ആരോപിച്ച ഗുരുതര കുറ്റങ്ങളല്ല സൈബര്‍ ഇടത്തെ അലട്ടുന്നത്, മറിച്ച് തന്റെ ശരീരം വില്‍പ്പനയ്ക്കുണ്ടോ എന്ന സംശയമാണു പലര്‍ക്കും എന്നും രശ്മി പറയുന്നുണ്ട്. അങ്ങനെയുണ്ടെങ്കില്‍ പോലീസ് പറഞ്ഞ തുക കൈയില്‍ ഇല്ല എന്നതാണ് പലരേയും അലട്ടുന്നതെന്നും രശ്മി പറയുന്നു. മാധവിക്കൂട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ തനിക്കു പൂച്ചയേ പോലെ ഒമ്പത് ജന്മങ്ങള്‍ ഉണ്ട് എന്നും രശ്മി തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.

uploads/news/2016/12/65611/rashmi.jpg
ചിത്രങ്ങള്‍ക്ക് കടപ്പാട്: രശ്മിയുടെ ഫേസ്ബുക്ക്

രശ്മിയുടെ ഫേസ്ബുക്ക് പോസ്സ്റ്റിന്റെ പൂര്‍ണ്ണരൂപം.

മേരേ പ്യാരേ ദേശ് വാസിയോം....
ഉപയോഗിച്ചിരുന്ന പ്രൊഫൈൽ തിരിച്ചെടുക്കാൻ കഴിയാത്തവിധം നഷ്ടപ്പെട്ടത് കൊണ്ട് പുതിയതൊന്ന് ആരംഭിക്കേണ്ടി വന്നു. സൈബറിടത്തിലെ "വികാരഭരിതരായ" ജനക്കൂട്ടത്തെ നിശബ്ദം നോക്കിക്കാണുന്നുണ്ടായിരുന്നു എന്റെ മേൽ പോലീസ് ആരോപിച്ചിരിക്കുന്ന ഗൗരവകരമായ കുറ്റങ്ങൾ അല്ല നിങ്ങളെ അലട്ടുന്നത് എന്നത് വേദനിപ്പിക്കുന്നു. നിങ്ങളെ അലട്ടുന്നത് എന്റെ സ്ത്രീ ശരീരം വില്പനക്കുണ്ടോ എന്ന സംശയമാണ് ഇനി ഉണ്ടെങ്കിൽ പോലീസ് പറഞ്ഞ തുക കയ്യിലില്ല എന്നതാണ്. കുറ്റങ്ങൾ ആരോപിച്ചവർ അത് തെളിയിക്കുകയും വേണം അതുവരെ ഭരണഘടനാപരമായി ഞാൻ നിരപരാധിയാണ്. അതിനെ നിങ്ങൾ എങ്ങനെ കാണുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല.

Ads by Google

ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിൽ ഒരു പങ്കുമില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് കർണാടക ഹൈക്കോടതി എനിക്ക് ജാമ്യം അനുവദിച്ചത്. എന്റെ കുടുംബ ജീവിതത്തെയോ സുഹൃത്ബന്ധങ്ങളെയോ ഒരുതരത്തിലും ഉലക്കാൻ ഇതുകൊണ്ട് കഴിഞ്ഞിട്ടില്ല മറിച്ചു ബന്ധങ്ങൾക്ക്‌ ദൃഢത ഏറുകയാണ് ആശയങ്ങൾക്ക് മൂർച്ചയും. മാധവികുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ"എനിക്കും പൂച്ചയെപ്പോലെ ഒൻപത് ജന്മങ്ങളുണ്ട്, തീയിൽവീണ് ചാമ്പലായതിനു ശേഷം നവജീവനോടെയും കാന്തിയോടെയും ആവിർഭവിക്കുന്ന ഫീനിക്സ് എന്ന ഐതിഹാസിക പറവയെപോലെ ഞാൻ വീണ്ടും ചാമ്പലിൽ നിന്നും ഉയർത്തെഴുന്നേറ്റു, ജീവിതത്തിന്റെ ലഹരിയിൽ ഞാൻ വീണ്ടും ഉന്മത്തയായി "

ഒപ്പം നിൽക്കുന്ന മുൻപരിചയം ഉള്ളവരും ഇല്ലാത്തവരുമായ എല്ലാ വലിയ മനുഷ്യരോടും സ്നേഹം. അസഭ്യവർഷം നടത്തുന്നവരോടും പരിഭവമില്ല അതൊക്കെയല്ലേ നിങ്ങൾക്കൊരാശ്വാസം, അല്ലെങ്കിൽ രാഹുലിന്റെ പേരിൽ പ്രചരിച്ച ഓഡിയോ ക്ലിപ്പ് ഒരിക്കൽകൂടി കേൾക്കുക മറ്റൊരാശ്വാസമാകും.

[GADS]
Friday 30 Dec 2016 02.49 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW