Saturday, December 16, 2017 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 30 Dec 2016 11.10 AM

വിവാഹനിശ്ചയം തീരുമാനിച്ചിട്ടില്ല; നുണ പ്രചരിപ്പിക്കരുതെന്ന് വിരാട് കോഹ്‌ലി

uploads/news/2016/12/65563/virad-kohli.jpg

ഡെറാഡൂണ്‍: വിവാഹ നിശ്ചയം തീരുമാനിച്ചെന്ന വാര്‍ത്തയ്‌ക്കെതിരേ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്ടീം നായകന്‍ വിരാട് കോഹ്‌ലി. ഇതുവരെ അക്കാര്യം തീരുമാനിച്ചിട്ടില്ല എന്നും അങ്ങിനെ ഒന്നുണ്ടെങ്കില്‍ മറച്ചു വെയ്‌ക്കേണ്ട കാര്യം തനിക്കില്ലെന്നും കോഹ്‌ലി പറഞ്ഞു. ഋഷികേശിലെ ഒരു റിസോര്‍ട്ടില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടയില്‍ വാര്‍ത്തയോട് ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ താരം പ്രതികരിച്ചത്.

കോഹ്‌ലിയുടേയും കാമുകിയും ബോളിവുഡ്താരവുമായ അനുഷ്‌ക്കാ ശര്‍മ്മയുടെയും വിവാഹനിശ്ചയം ജനുവരി 1 ന് നടക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ തെറ്റായ വാര്‍ത്തയാണ് ചാനല്‍ പ്രചരിപ്പിച്ചതെന്നും ഈ ആശയക്കുഴപ്പം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞ് കോഹ്‌ലിയുടെ രണ്ടാമത്തെ ട്വീറ്റും പുറത്തുവന്നു.

ഉത്തരാഖണ്ഡിലെ സ്പാ റിസോര്‍ട്ടില്‍ ഡിസംബര്‍ 24 ന് എത്തിയ കോഹ്‌ലിയും അനുഷ്‌ക്കയും ഇവിടെയാണ് ക്രിസ്മസ് ആഘോഷിച്ചത്. വിമാനത്താവളത്തിലും പുറത്തുമുണ്ടായിരുന്ന ആരാധകരുമായി ഇരുവരും കാര്യമായി ഇടപെട്ടിരുന്നില്ല. കോഹ്‌ലി-അനുഷ്‌ക്കാ വിവാഹ നിശ്ചയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നെങ്കിലും ബന്ധുക്കളാരും ഇതിന് സ്ഥിരീകരണം നല്‍കിയിട്ടില്ല. ഡറാഡൂണിലെ അനുഷ്‌ക്കയുടെ മുത്തശ്ശിയും വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW