Thursday, April 13, 2017 Last Updated 29 Min 45 Sec ago English Edition
Todays E paper
Thursday 29 Dec 2016 04.33 PM

ശശികലയുടെ ചതിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗംഗൈ അമരന്‍

uploads/news/2016/12/65271/sasi.jpg

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ ദുരുഹതയുണ്ട് എന്ന ആരോപണം ശക്തി പ്രാപിക്കുകയാണ്. ഈ സാഹചര്യത്തിലാണു ശശികലയില്‍ നിന്നു തനിക്കു നേരിടേണ്ടി വന്ന ഭീകരമായ ചതിയേക്കുറിച്ചു സംഗീത സംവിധായകന്‍ ഇളയരാജയുടെ ജേഷ്ഠന്‍ ഗംഗൈ അമരന്റെ വെളിപ്പടുത്തല്‍. തന്റെ ജീവിതത്തിന്റെ മുഴുവന്‍ സമ്പാദ്യവും എടുത്തു നിര്‍മ്മിച്ച ഫാം ഹൗസ് ഭീഷണിപ്പെടുത്തിയും മാനസികമായി പീഡിപ്പിച്ചും ചുളുവിലയ്ക്കു തട്ടിയെടുത്തു എന്ന് ഇദ്ദേഹം പറയുന്നു. ഓള്‍ഡ് മഹാബലിപുരം റോഡിലുള്ള പൈനൂരില്‍ 22 ഏക്കറിലായി ആയിരുന്നു ഗംഗൈ അമരന്‍ പണി കഴിപ്പിച്ച ഫാം ഹൗസ്. എഴുത്തു ജീവിതം അവിടെ തുടരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഗംഗൈ അമരന്റെ സ്വപ്നമായിരുന്നു ആ ഫാം ഹൗസ്.

എന്നാല്‍ ശശികല നിയോഗിച്ച കൂറെപേര്‍ തന്നെ കൊണ്ടു പോയി ബലം പ്രയോഗിച്ചു രേഖകളില്‍ ഒപ്പുവയ്പ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. അരപ്പൂര്‍ ഇയക്കം എന്ന എന്‍ ജി ഒ ഇക്കാര്യം സ്ഥിരീകരിക്കുന്ന വീഡിയോയും പുറത്ത വിട്ടിട്ടുണ്ട്. കോടികള്‍ വിലയുണ്ടായിരുന്ന വസ്തുവും കെട്ടിടവും 13 ലക്ഷം രൂപയ്ക്കാണു ഗംഗൈ അമരനില്‍ നിന്നു ഭീഷണി പെടുത്തി ശശികല സ്വന്തമാക്കിയത്. ജയലളിത മരിച്ച സമയത്ത് അവരെ വിമര്‍ശിച്ചു കൊണ്ടു പുറത്തുവിട്ട ലേഖനങ്ങില്‍ ഇക്കാര്യം എടുത്തു പറയുന്നുണ്ടായിരുന്നു. അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയലളിതയ്‌ക്കൊപ്പം പ്രതിയാണു ശശികലയും. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ പരാജയപ്പെട്ടാല്‍ ശശികലയ്ക്കു വീണ്ടും ജയിലിലേയ്ക്ക് മടങ്ങേണ്ടിവരും.

Ads by Google
Thursday 29 Dec 2016 04.33 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW